കിണര്‍ കുഴിക്കുന്നതിനിടെ മണ്ണടര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയില്‍ കിണര്‍ നിര്‍മിക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണ് രണ്ടുപേര്‍ മരിച്ചു. താനൂര്‍ മുക്കോല സ്വദേശികളായ വേലായുധന്‍(60), അച്യുതന്‍(60) എന്നിവരാണു മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് ദുരന്തം ഉണ്ടായത്. വീടിനോടുചേര്‍ന്ന് പുതിയ കിണര്‍ കുഴിക്കുന്നതിനിടെ മുകള്‍ഭാഗം ഇടിഞ്ഞ് മണ്ണ് കിണറ്റിലേക്കു വീഴുകയായിരുന്നു. നാലുപേരായിരുന്നു കിണര്‍പണിക്ക് ഉണ്ടായിരുന്നത്. ഇതില്‍ വേലായുധനും അച്യുതനും കിണറിനകത്തും മറ്റുള്ളവര്‍ പുറത്തുമായിരുന്നു. പൊലീസും അഗ്നിശമനസേനയും നാട്ടുകാരുംചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല. ഉച്ചയോടെയാണ് മൃതദേഹം പുറത്തെടുക്കാന്‍ കഴിഞ്ഞത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →