ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യന്‍ പടനീക്കം, ചിനൂക്ക് ഹെലികോപ്റ്ററുകള്‍ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ എത്തി

ന്യൂഡല്‍ഹി: ചൈനീസ് അതിര്‍ത്തിയില്‍ ഇന്ത്യന്‍ പടയൊരുക്കം. ചിനൂക്ക് ഹെലികോപ്റ്ററുകള്‍ തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ എത്തി. കൂടുതല്‍ സൈനികരെയും ആയുധങ്ങളും പെട്ടെന്ന് വിന്യസിക്കാന്‍ സഹായിക്കുന്ന അമേരിക്കന്‍ നിര്‍മിത ചിനൂക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്റര്‍ വ്യോമസേന അസമില്‍ എത്തിച്ചു. അസമിലെ മോഹന്‍ബാരി വ്യോമതാവളത്തിലേക്കാണ് ചിനൂക് ഹെലികോപ്റ്റര്‍ കൊണ്ടുവന്നിരിക്കുന്നത്. അസമിനുപുറമെ സിക്കിം, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളിലേക്കും ചിനൂക്കിനെ ഉടന്‍ വിന്യസിച്ചേക്കും.

താഴ്വാരങ്ങളിലേക്കും ഉയര്‍ന്ന പ്രദേശങ്ങളിലേക്കും പെട്ടന്ന് സൈന്യത്തെയും ആയുധശേഖരത്തെയും വിന്യസിക്കുന്നതിനുള്ള ഏറ്റവും മികച്ച ഹെലികോപ്റ്ററാണ് ചിനൂക്ക്. 20,000 അടി ഉയരത്തില്‍പോലും പറക്കാന്‍ ഇതിനു കഴിവുണ്ട്. ഇന്ത്യയും- ചൈനയും തമ്മില്‍ സംഘര്‍ഷം ഉണ്ടാവാനിടയുള്ള അതിര്‍ത്തിമേഖലകളിലേക്ക് വേഗത്തില്‍ പറന്നെത്താന്‍ ചിനൂക്കിനു സാധിക്കും. അമേരിക്കയില്‍നിന്ന് ഇന്ത്യ വാങ്ങിയ രണ്ട് ഹെലികോപ്റ്ററുകളിലൊന്നാണ് ചിനൂക്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →