ഛത്തീസ്ഗഡ് ആദ്യ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു

ന്യൂഡല്‍ഹി: ഛത്തീസ്ഗഡ് ആദ്യ മുഖ്യമന്ത്രി അജിത് ജോഗി അന്തരിച്ചു. വെള്ളിയാഴ്ച വൈകീട്ട് 3.30ന് റായ്പൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മേയ് ഒമ്പതിന് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപതിയിലായ ജോഗി 20 ദിവസമായി ഗുരുതരാവസ്ഥയില്‍ തുടരുകയായിരുന്നു. എംഎല്‍എ ആയ ഭാര്യ ഡോ. രേണു ജോഗി, മകനും നേതാവുമായ അമിത് ജോഗി എന്നിവര്‍ മരണസമയത്ത് അടുത്തുണ്ടായിരുന്നു. ഒരു അപകടത്തില്‍ കാലുകള്‍ തളര്‍ന്ന ജോഗി 16 വര്‍ഷമായി വീല്‍ചെയറിലാണ് കഴിഞ്ഞത്.

മേയ് ഒമ്പതിന് വസതിയില്‍ ഭക്ഷണം കഴിക്കുന്നതിനിടെ പുളിങ്കുരു തൊണ്ടയില്‍ കുരുങ്ങിയിരുന്നു. ഇതേത്തുടര്‍ന്ന് ജോഗിക്ക് ചില ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. ആശുപത്രിയിലെത്തിച്ച് പുളിങ്കുരു പുറത്തെടുത്തെങ്കിലും ബോധം നഷ്ടപ്പെടുകയും ശരീരം തളരുകയും ചെയ്തു. ആശുപത്രിയില്‍വച്ച് ബുധനാഴ്ച രാത്രി ഹൃദയാഘാതമുണ്ടായി. ഡോക്ടര്‍മാര്‍ ഹൃദയമിടിപ്പ് വീണ്ടെടുത്തെങ്കിലും മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനം താളം തെറ്റി. വെള്ളിയാഴ്ച ഉച്ചയോടെ വീണ്ടും ഹൃദയാഘാതമുണ്ടായി.

ഐപിഎസിലും പിന്നീട് ഐഎഎസിലും പയറ്റിയശേഷമാണ് രാഷ്ട്രീയത്തിലെത്തിയത്. ഛത്തീസ്ഗഡ് സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ അജിത് പ്രമോദ്കുമാര്‍ ജോഗി അവസാനകാലത്ത് കോണ്‍ഗ്രസുമായി തെറ്റിപ്പിരിഞ്ഞ് ഛത്തീസ്ഗഡ് ജനതാ കോണ്‍ഗ്രസ്(ജെ) എന്ന സ്വന്തം പാര്‍ട്ടിയുണ്ടാക്കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →