ന്യൂഡല്‍ഹി: കുടിയേറ്റ തൊഴിലാളികള്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും ഉറപ്പുവരുത്തണമെന്ന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സുപ്രിംകോടതി നിര്‍ദേശം നല്‍കി. തൊഴിലാളികളെ തീവണ്ടിയില്‍ മടക്കിയയക്കുമ്പോള്‍ ഏതെങ്കിലും ഘട്ടത്തില്‍ അവരില്‍നിന്ന് പണം ഈടാക്കുന്നുണ്ടോയെന്ന് കോടതി ചോദിച്ചു. തൊഴിലാളികളുടെ യാത്രയും ഭക്ഷണവുമാണ് പ്രധാന പ്രശ്‌നം. ആദ്യ പ്രശ്‌നം യാത്രയാണ്. രജിസ്‌ട്രേഷനുശേഷവും അവര്‍ക്ക് ആഴ്ചകളോളം കാത്തിരിക്കേണ്ടിവരുന്നു. മടക്കയാത്രയ്ക്ക് പണംമുടക്കാന്‍ ഇവരോട് ആവശ്യപ്പെടുന്നുണ്ടോയെന്നും സംസ്ഥാനങ്ങള്‍ എങ്ങനെയാണ് പണം നല്‍കുന്നതെന്നും സുപ്രിംകോടതി ആരാഞ്ഞു.
കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് കോടതിയില്‍ ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്ക് കോടതിയുടെ 50ഓളം ചോദ്യങ്ങള്‍ നേരിടേണ്ടിവന്നു. എല്ലാവരേയും ഒരേസമയം മടക്കി അയക്കാന്‍ കഴിയില്ലെന്നത് അംഗീകരിക്കുന്നു. എന്നാല്‍, മടങ്ങിപ്പോകാന്‍ കഴിയുന്നതുവരെ അവര്‍ക്ക് ഭക്ഷണവും പാര്‍പ്പിട സൗകര്യവും നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. മെയ് ഒന്നുമുതല്‍ പ്രത്യേക ട്രെയിനുകളിലൂടെ 91 ലക്ഷം കുടിയേറ്റ തൊഴിലാളികളെ അവരുടെ സ്ഥലങ്ങളിലേക്ക് മടക്കി അയച്ചതായി കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസംവരെ റെയില്‍വേ അവര്‍ക്ക് 84 ലക്ഷം ഭക്ഷണപ്പൊതികള്‍ നല്‍കിയിട്ടുണ്ട്.

കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ മൂലം തൊഴിലും കൂലിയും നഷ്ടപ്പെട്ടതോടെ വടക്കേ ഇന്ത്യയില്‍ ലക്ഷക്കണക്കിന് തൊഴിലാളികളാണ് കൊച്ചുകുട്ടികളും സ്ത്രീകളുമായി സ്വന്തം സംസ്ഥാനത്തേക്ക് നടന്നുപോവുന്നത്. അഞ്ഞൂറും അറുനൂറും കിലോമീറ്ററുകള്‍ അവര്‍ നടക്കുകയാണ്. ഇടയ്ക്ക് വാഹനങ്ങളിടിച്ചും തളര്‍ന്നുവീണും നൂറുകണക്കിന് ആളുകള്‍ മരിക്കുന്ന സ്ഥിതിവരെ ഉണ്ടായി. റെയില്‍പാളത്തില്‍ കിടന്നുറങ്ങിയവരുടെ ദേഹത്തേക്ക് ട്രെയിന്‍ പാഞ്ഞുകയറി മുപ്പതോളം പേരാണ് മരിച്ചത്. ഇതേത്തുടര്‍ന്നാണ് കോടതി വിഷയത്തില്‍ ഇടപെട്ടത്.