പത്തനംതിട്ട: ജില്ലയിലെ സുഭിക്ഷകേരളം പദ്ധതിയുടെ ഏകോപനം ഉറപ്പാക്കുന്നതിന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കണ്‍വീനറായി സാങ്കേതിക സമിതി രൂപീകരിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍, ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍/ അസിസ്റ്റന്റ് ഡയറക്ടര്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍, സഹകരണ ജോയിന്റ് രജിസ്ട്രാര്‍, തൊഴിലുറപ്പ് പദ്ധതി പ്രോജക്ട് ഓഫീസര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. സുഭിക്ഷ കേരളം പദ്ധതിയുടെ നടത്തിപ്പിന് ജില്ലാ ആസൂത്രണ സമിതി ജില്ലാതലത്തില്‍ ഏകോപനവും മോണിറ്ററിംഗും നടത്തുന്നതു കൂടാതെ സാങ്കേതിക ഏകോപനം ഉറപ്പാക്കുന്നതിന് സാങ്കേതിക സമിതി പ്രവര്‍ത്തിക്കണമെന്നും നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് സമിതി രൂപീകരിച്ചത്.
ബന്ധപ്പെട്ട രേഖ: prd.kerala.gov.in/ml/node/83184

