കാസർകോഡ് : കുമ്പളയിൽ രണ്ട് സഹോദരങ്ങൾ കിണറ്റിൽ വീണു മരിച്ചു. നാരായണൻ 45 ശങ്കർ 35 എന്നിവരാണ് മരിച്ചത് കിണറ്റിൽ വീണ പശുക്കുട്ടിയെ എടുക്കാൻ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്.
ബുധനാഴ്ച രാവിലെ കിണറ്റിൽ വീണ പശുവിനെ രക്ഷിക്കാനായി ശങ്കർ കിണറ്റിലിറങ്ങി. ശ്വാസം കിട്ടാതെ ശങ്കർ ബുദ്ധിമുട്ടുന്നത് കണ്ട് സഹോദരനായ നാരായണൻ കിണറ്റിലിറങ്ങി. നാട്ടുകാർ ഫയർഫോഴ്സിനെ വിവരം അറിയിച്ചു. ഫയർഫോഴ്സ് എത്തി രണ്ടുപേരെയും പുറത്തെടുത്തു. രണ്ടുപേരും മരിച്ചു. ശ്വാസം മുട്ടി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.