തിരുവനന്തപുരം: ബെവ്‌ക്യൂ ആപ്ലിക്കേഷനില്‍ ടോക്കണ്‍ കിട്ടിയാലും കുപ്പിവാങ്ങാന്‍ ചെല്ലുമ്പോള്‍ മൂക്കുചീറ്റിയാല്‍ പോയി. പനിയോ ചുമയോ ഉള്ളവര്‍ മദ്യം വാങ്ങാനെത്തിയാല്‍ പണി പാലുംവെള്ളത്തില്‍ കിട്ടും. ബെവ്‌കോ ഷോപ്പില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ തെര്‍മല്‍ സ്‌കാനിങിന് വിധേയരാവണം. പനിയുണ്ടെങ്കില്‍ ചുമ്മാ വെറുംകൈയുമായി തിരികെ പോരേണ്ടിവരും. വാങ്ങാനെത്തുന്നവരെ മാത്രമല്ല, ബിവറേജിലെ ജീവനക്കാരെ ദിവസം രണ്ടുതവണ തെര്‍മല്‍ സ്‌കാനിങിന് വിധേയരാക്കും. ഷോപ്പുകളിലെ ജീവനക്കാര്‍ക്കുള്ള സാനിറ്റൈസറും മാസ്‌കുകളും വാങ്ങുന്നത് സര്‍ക്കാര്‍ സ്ഥാപനത്തില്‍നിന്ന് ആയിരിക്കണം. രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് അഞ്ചുമണിവരെ മാത്രമേ മദ്യം കിട്ടുകയുള്ളൂ.
പനിയുള്ളവര്‍ കുപ്പിവാങ്ങാന്‍ പോകേണ്ടാ, കിട്ടില്ല
