സുതാര്യ പിപിഇ കിറ്റ് ധരിച്ച് അര്‍ധനഗ്‌നയായി കൊറോണ വാര്‍ഡില്‍ നഴ്‌സ്: ആശുപത്രി അധികൃതര്‍ നടപടിക്ക്

മോസ്‌കോ: കൊറോണ വാര്‍ഡിലെ രോഗികള്‍ക്കിടയിലാണ് അടിവസ്ത്രത്തിനു മുകളില്‍ അതിലോലമായ പിപിഇ കിറ്റ് ധരിച്ച് നഴ്‌സ് എത്തിയത്. ഇത് നിമിഷങ്ങള്‍ക്കകം സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യപ്പെടുകയും ലക്ഷക്കണക്കിന് ആളുകള്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. റഷ്യയിലെ തുല ആശുപത്രിയിലാണ് സംഭവം. അടിവസ്ത്രങ്ങള്‍ക്ക് മുകളില്‍ സുതാര്യമായ പിപിഇ കിറ്റ് ധരിച്ച നഴ്‌സിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് നഴ്‌സിനെതിരേ അച്ചടക്കനടപടി സ്വീകരിക്കാന്‍ ആശുപത്രി അധികൃതരുടെ നീക്കം.

എന്നാല്‍, കൊറോണ രോഗികളെ ശുശ്രൂഷിക്കാന്‍ ആവശ്യമായ വസ്ത്രങ്ങളും ശരിയായ പിപിഇ കിറ്റുകളും ഈ നഴ്‌സിനു നല്‍കിയിട്ടില്ലെന്നും അതില്‍ പ്രതിഷേധിച്ചാണ് ഇത്തരത്തില്‍ വസ്ത്രം ധരിച്ച് ഡ്യൂട്ടിയെടുക്കാന്‍ എത്തിയതെന്നുമാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. യാതൊരു സംരക്ഷണവും ഇല്ലാത്ത പിപിഇ കിറ്റുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കിയ ആശുപത്രി അധികൃതര്‍ക്കെതിരേ ശക്തമായ വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. സുതാര്യ പിപിഇ കിറ്റ് ധരിച്ച നഴ്‌സിന്റെ ചിത്രങ്ങള്‍ കാട്ടുതീപോലെ സമൂഹമാധ്യമങ്ങളില്‍ പടര്‍ന്നു. എന്നാല്‍, യൂണിഫോം കോഡ് ലംഘിച്ചതിന് നഴ്‌സിനെതിരേ നടപടിയെടുക്കാനാണ് ആശുപത്രി അധികൃതരുടെ നീക്കം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →