ന്യൂഡല്‍ഹി: കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാരന് കൊറോണ സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപട്ടികയില്‍ ഒട്ടേറെ ആളുകളുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് മന്ത്രാലയം ഉള്‍പ്പെട്ട നിര്‍മാണ്‍ഭവന്‍ കൊവിഡ്- 19 പ്രോട്ടോകോള്‍ പ്രകാരം അണുവിമുക്തമാക്കും. രോഗിയുടെ വിശദമായ റൂട്ട്മാപ്പ് തയ്യാറാക്കുകയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ആരോഗ്യമന്ത്രാലയത്തിലെ മെഡിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗത്തിലുള്ള ജീവനക്കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏതു സാഹചര്യത്തിലാണ് ഇയാള്‍ക്ക് കോവിഡ് ബാധയുണ്ടായതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയില്ല. ഡല്‍ഹിയില്‍ നേരത്തെ 500ലധികം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും ആദ്യമായാണ് ആരോഗ്യമന്ത്രാലയത്തിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിക്കുന്നത്.