ശ്രീനഗര്‍: സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലില്‍ ശ്രീനഗറില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടു. ജമ്മു- കശ്മീരിലെ നവാകദല്‍ മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് വിഘടനവാദി നേതാവിന്റെ മകനടക്കം രണ്ടു ഹിസ്ബുല്‍ ഭീകരര്‍ കൊല്ലപ്പെട്ടത്. വെടിവയ്പില്‍ സിആര്‍പിഎഫ് ജവാനും പോലീസുകാരനും പരിക്കേറ്റിട്ടുണ്ട്. തെഹ്രിക് ഇ- ഹുറിയത് ചെയര്‍മാനും വിഘടനവാദി നേതാവുമായ മുഹമ്മദ് അഷ്റഫ് ഖാന്റെ മകനും ഹിസ്ബുല്‍ ഡിവിഷണല്‍ കമാന്‍ഡറുമായ ജുനൈദ് അഷ്റഫ് ഖാന്‍, പുല്‍വാമ സ്വദേശി താരീഖ് അഷ്റഫ് ഷെയ്ഖ് എന്നിവരാണു കൊല്ലപ്പെട്ടത്. രണ്ടുവര്‍ഷം മുമ്പാണ് ശ്രീനഗര്‍ സ്വദേശിയായ ജുനൈദ് ഭീകരസംഘടനയില്‍ അംഗമായത്.
താരീഖ് അഷ്റഫ് ഈ മാര്‍ച്ചിലാണ് ഭീകരസംഘടനയില്‍ അംഗമായത്. നവാകദലില്‍ രണ്ടുവര്‍ഷത്തിനിടെ ആദ്യമായാണ് ഇത്തരമൊരു ഏറ്റുമുട്ടല്‍. ഭീകരരുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് തിങ്കളാഴ്ച രാത്രി പോലീസും സിആര്‍പിഎഫും ചേര്‍ന്നുനടത്തിയ സംയുക്ത ഓപ്പറേഷനിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഹിസ്ബുളിന്റെ ഓപ്പറേഷനുകള്‍ക്ക് ചുക്കാന്‍പിടിച്ചിരുന്ന ജുനൈദിനായിരുന്നു ശ്രീനഗര്‍, ബഡ്ഗാം, പുല്‍വാമ, ഷോപ്പിയാന്‍ ജില്ലകളുടെ ചുമതല