തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 12 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആർക്കും രോഗമുക്തിയില്ല. കണ്ണൂർ (5), മലപ്പുറം (3), പാലക്കാട് (1), പത്തനംതിട്ട (1), ആലപ്പുഴ (1), തൃശൂർ (1) എന്നിവടങ്ങളിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. എല്ലാവരും സംസ്ഥാനത്തിന് പുറത്ത് നിന്ന് എത്തിയവരാണ്. 4 പേർ വിദേശത്ത് നിന്ന് എത്തിയവരാണ്. 8 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവരുമാണ്. മഹാരാഷ്ട്രയില്‍ നിന്ന് വന്ന 6 പേര്‍ക്കും ഗുജറാത്ത്, തമിഴ്നാട് സംസ്ഥാനങ്ങളില്‍നിന്ന് വന്ന ഓരോരുത്തര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
72000 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. വീടുകളിൽ 71545 പേരും ആശുപത്രികളിൽ 455 പേരും നിരീക്ഷണത്തിലുണ്ട്. ഇതുവരെ 642 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 119 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 46,958 സാമ്പിൾ പരിശോധനയ്‌ക്ക് അയച്ചു. 45,527 എണ്ണത്തിൽ രോഗബാധ ഇല്ലെന്ന് കണ്ടെത്തി.
കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന തുടരുന്നതിനിടെ സംസ്ഥാനത്ത് 33 ഹോട്ട് സ്‌പോട്ടുകൾ ഉണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പാനൂർ മുനിസിപ്പാലിറ്റി, ചൊക്ലി, മയ്യിൽ, കോട്ടയം കോരുത്തോട് പഞ്ചായത്തുകൾ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. കോരുത്തോട് പുതിയതായി ചേർക്കപ്പെട്ട ഹോട്ട് സ്പോട്ടാണ്. സംസ്ഥാനത്തെ കണ്ടൈൻമെൻ്റ് സോണുകളിലെ നിയന്ത്രണം കൂടുതൽ ശക്തമാക്കും. ബ്രേക്ക് ദ ചെയിന്‍, ക്വാറൻ്റൈൻ, റിവേഴ്‌സ് ക്വാറൻ്റൈൻ എന്നിവയെല്ലാം കൂടുതല്‍ ശക്തമായി തുടരും.
74,426 പേർ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടെ സംസ്ഥാനത്ത് എത്തിച്ചേർന്നു. 44,712 പേർ റെഡ് സോൺ പ്രദേശങ്ങളിൽ നിന്ന് എത്തിയവരാണ്. 63,239 പേർ റോഡ് വഴി സംസ്ഥാനത്ത് എത്തിച്ചേർന്നു. വിമാനമാർഗം എത്തിയ 53 പേർക്കും കപ്പൽവഴിയെത്തിയ 6 പേർക്കും റോഡ് മാർഗം എത്തിയ 46 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.