സുഭിക്ഷ കേരളം: കര്‍ഷക രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനം തുടങ്ങി

തിരുവനന്തപുരം: കോവിഡ് 19 മഹാമാരി മൂലം സാമ്പത്തിക കാര്‍ഷിക മേഖലകളില്‍ വെല്ലുവിളികള്‍ നേരിടുന്ന കേരളത്തിന് ഇതിനെ അതിജീവിക്കുന്നതിനും ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കുന്നതിനുമായി കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന സംയോജിത കാര്‍ഷിക പുനരുജ്ജീവന പദ്ധതിയായ സുഭിക്ഷകേരളത്തിന്റെ കര്‍ഷക രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനം തുടങ്ങി.

http://www.aims.kerala.gov.in/subhikshakeralam പോര്‍ട്ടലില്‍ വ്യക്തികള്‍, ഗ്രൂപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവക്കായി പ്രത്യേക രജിസ്‌ട്രേഷന്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ പോര്‍ട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍, ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

വ്യക്തിഗത വിവരങ്ങള്‍ക്ക് പുറമെ കൃഷി സ്ഥലത്തിന്റെ വിവരങ്ങള്‍, കൃഷി ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന കാര്‍ഷിക വിളകളുടെ നടീല്‍, വിളവെടുപ്പ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ശേഖരിക്കും. ഇത് ക്രോഡീകരിച്ച് പദ്ധതി ആസൂത്രണത്തിനും നടത്തിപ്പിനുമായി വാര്‍ഡ്/ പഞ്ചായത്ത്/ കൃഷി ഭവന്‍ തലത്തിലും, ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ലഭ്യമാക്കും. വിളവെടുപ്പ് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കര്‍ഷകര്‍ക്ക് നഷ്ടം ഉണ്ടാകാത്ത രീതിയില്‍ സംഭരണവിതരണത്തിനായി വി.എഫ്.പി.സി.കെ, ഹോര്‍ട്ടികോര്‍പ് എന്നീ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കും. കൃഷി ഉദ്യോഗസ്ഥരുടെ സ്ഥലപരിശോധനയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍ സമയബന്ധിതമായും സുതാര്യമായും ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന് പോര്‍ട്ടിലിലെ വിവരങ്ങള്‍ ഉപയോഗിക്കും. പോര്‍ട്ടല്‍ സംബന്ധിച്ച സംശയ നിവാരണത്തിന് ഫോണ്‍: 04712303990, 04712309122, ഇമെയില്‍: http://subhikshakeralam@gmail.com.

ന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/82119

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →