നഗരൂര്‍: വയോധിക ദമ്പതികളെ വീടുകയറി ആക്രമിച്ച് മാല പിടിച്ചുപറിച്ചു. നഗരൂര്‍ കുടവൂര്‍ക്കോണം ബിന്ദുഭവനില്‍ നടരാജന്‍ ആചാരി (82), ഭാര്യ കൗസല്യ (72) എന്നിവരാണ് ആക്രമണത്തിനിരയായത്. ശനിയാഴ്ച വൈകീട്ട് നാലുമണിയോടെ വീട്ടിലെത്തിയ സ്ത്രീകളുള്‍പ്പെടെയുള്ള സംഘമാണ് ഇവരെ ആക്രമിച്ചത്. ഇരുവരെയും മര്‍ദിക്കുകയും വീട്ടുപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയും കൗസല്യയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടര പവന്റെ മാല പൊട്ടിച്ചെടുക്കുകയും ചെയ്തു. മര്‍ദനത്തില്‍ പരിക്കേറ്റ നടരാജന്‍ ആചാരിയെ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഗരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.