ആധാര്‍ നമ്പര്‍, റേഷന്‍ കാര്‍ഡുമായി മേയ് 31 വരെ ബന്ധിപ്പിക്കാം

തിരുവനന്തപുരം: പതിനേഴ് സംസ്ഥാനങ്ങളില്‍ ഇന്റര്‍‌സ്റ്റേറ്റ് റേഷന്‍ പോര്‍ട്ടബിലിറ്റി സംവിധാനം നിലവില്‍ വന്ന സാഹചര്യത്തില്‍ റേഷന്‍ വിതരണം സുഗമമാക്കുന്നതിനും സുതാര്യമാക്കുന്നതിനും ആധാര്‍ നമ്പരുകള്‍ റേഷന്‍കാര്‍ഡുമായി ബന്ധിപ്പിക്കണം. സംസ്ഥാനത്ത് ഇതു വരെ 93 ശതമാനം ഗുണഭോക്താക്കളാണ് ആധാര്‍ നമ്പരുകള്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ളത്. ആധാര്‍ നമ്പരുകള്‍ റേഷന്‍ കാര്‍ഡുമായി കൂട്ടിച്ചേര്‍ക്കാത്ത മുഴുവന്‍ ഗുണഭോക്താക്കളും മേയ് 31 നകം വിവരം നല്‍കണം. സംസ്ഥാനത്തെ എല്ലാ റേഷന്‍കടകളിലും ഇതിനുള്ള സൗകര്യം ഉണ്ടായിരിക്കും. റേഷന്‍ കാര്‍ഡ് വിതരണ സമയത്ത് നല്‍കിയ മൊബൈല്‍ നമ്പറുകള്‍ മാറുകയോ നിലവില്‍ ഉപയോഗിക്കാതിരിക്കുകയോ ചെയ്യുന്ന ഗുണഭോക്താക്കള്‍ക്ക് നിലവിലുള്ള മൊബൈല്‍ നമ്പറുകള്‍ റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന് ജൂണ്‍ ഒന്നു മുതല്‍ 15 വരെ അവസരം ഉണ്ടായിരിക്കും.

ബന്ധപ്പെട്ട രേഖ: https://www.prd.kerala.gov.in/ml/node/82116

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →