കോഴിക്കോട് എമിറേറ്റ്‌സ് മോട്ടോഴ്‌സ് വര്‍ക്ക്‌ഷോപ്പില്‍ ഉണ്ടായ തീപിടുത്തത്തില്‍ കത്തിനശിച്ചത് 11 ബെന്‍സ് കാറുകള്‍

കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചൂലാംവയലില്‍ വെള്ളിമാടുകുന്ന് സ്വദേശി ജോഫിയുടെ എമിറേറ്റ്‌സ് മോട്ടോഴ്‌സ് വര്‍ക്ക്‌ഷോപ്പില്‍ തീ പിടിച്ചു. തീപിടുത്തത്തില്‍ കത്തിനശിച്ചത് 11 ബെന്‍സ് കാറുകള്‍. ഇന്ന് (16-05) രാവിലെ ആറേക്കാലോടെയാണ് സംഭവം. വര്‍ക്ക് ഷോപ്പില്‍ അറ്റകുറ്റ പണിക്കായി നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതാണ് തീപിടുത്തതിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമീക നിഗമനം.

ഇന്ന് (16-05) രാവിലെ 6.15 ഓടെ വര്‍ക്ക് ഷോപ്പില്‍ നിന്നും പുക ഉയരുന്നതു കണ്ട നാട്ടുകാര്‍ വര്‍ക്ക് ഷോപ്പ് ഉടമ ജോഫിയെ വിവരമറിയിച്ചു. തുടര്‍ന്ന് ജോഫി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ചു. പോലീസ് അഗ്‌നി ശമന സേനയോടൊപ്പം ഉടന്‍തന്നെ സ്ഥലത്തെത്തിയെങ്കിലും ഉപകരണങ്ങളും അലമാരയും എല്ലാം തീപിടുത്തത്തില്‍ പൂര്‍ണമായും കത്തിനശിച്ചിരുന്നു. വെള്ളിമാടുകുന്ന് അഗ്നി ശമനസേനയുടെ മൂന്ന് യൂണിറ്റും നരിക്കുനിയില്‍ നിന്ന് രണ്ട് യൂണിറ്റും എത്തിയാണ് തീ അണച്ചത്. രണ്ട് കാറുകള്‍ പൊലീസും നാട്ടുകാരും ചേര്‍ന്ന് പുറത്തെത്തിച്ചു. ബാക്കി കാറുകള്‍ ഉപയോഗിക്കാന്‍ പറ്റാത്ത വിധം പൂര്‍ണമായി കത്തി. സംഭവത്തില്‍ പോലീസ് കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →