സജ്ജൻ കുമാറിന് സുപ്രീംകോടതി ജാമ്യം നിഷേധിച്ചു

ഡല്‍ഹി:സിക്ക് കൂട്ടക്കൊല കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന സജ്ജന്‍ കുമാറിന് ജാമ്യം നിഷേധിച്ച് സുപ്രിംകോടതി. മുന്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറി(73)നാണ് ഇടക്കാലജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു നല്‍കിയ ഹര്‍ജി സുപ്രിംകോടതി തള്ളിയത്. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സജ്ജന്‍ കുമാര്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ കഴിഞ്ഞ മാര്‍ച്ച് നാലിന് ഡല്‍ഹി എയിംസിനോട് സുപ്രിംകോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നായിരുന്നു റിപ്പോര്‍ട്ട്. തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ച് ജാമ്യം നിഷേധിച്ചത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →