തിരുവനന്തപുരം: സംസ്ഥാനത്ത് ഇറച്ചി വില കുതിച്ചുയര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വിലനിയന്ത്രണത്തിന് പ്രാദേശികതലത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തിപ്പെടുകയാണ്. കേരളത്തിലെ ഇറച്ചിയുടെ ആവശ്യത്തിന് ആടുകളും കോഴികളും എത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നാണ്. മൊത്തക്കച്ചവടക്കാര്‍ വില കൂട്ടുന്നുണ്ട്. ലഭ്യത കുറയ്ക്കുന്നുമുണ്ട്. ഇത് അവസരമാക്കി വില്‍പ്പനക്കാര്‍ അവരുടെ വക വില ചേര്‍ക്കുന്നുമുണ്ട്. എല്ലാം കൂടി ആകുമ്പോള്‍ പൊള്ളുന്നവില ആയി മാറുകയാണ്.
കോഴിക്കോട് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന വില പരിധി ഇനി പറയുന്ന പ്രകാരമാണ്.

| 1 | കോഴി | 180 |
| 2 | മൂരി | 290 |
| 3 | പോത്ത് | 300 |
പരാതികള്‍ ഉണ്ടെങ്കില്‍ അറിയിക്കാം : 9745 121244, 9947 536524

