മദ്യത്തിന്റെ ഓണ്‍ലൈന്‍ വില്‍പനയ്ക്ക് തീരുമാനമായി; കമ്പനിയെ നിശ്ചയിച്ചു.

തിരുവനന്തപുരം: മദ്യത്തിന്റെ ഓണ്‍ലൈന്‍ വില്‍പനയ്ക്ക് തീരുമാനമായി; കമ്പനിയെ നിശ്ചയിച്ചു. സംസ്ഥാനത്ത് ഓണ്‍ലൈന്‍ വഴി മദ്യവില്‍പനയ്ക്കുള്ള ബുക്കിങിനായി ബെവ്കോ വെള്ളിയാഴ്ച സ്വകാര്യകമ്പനിയുമായി ധാരണയിലെത്തും. 21 കമ്പനികളുടെ അപേക്ഷകളില്‍നിന്നാണ് എറണാകുളം ആസ്ഥാനമായ ഒരു കമ്പനിയെ തിരഞ്ഞെടുത്തത്. സ്റ്റാര്‍ട്ട് അപ്പ് മിഷനും, ഐടി മിഷനും ബെവ്കോ പ്രതിനിധിയും അടങ്ങിയ സാങ്കേതികസമിതിയാണ് കമ്പനിയെ തിരഞ്ഞെടുത്തത്.

വെള്ളിയാഴ്ച കമ്പനി പ്രതികളുമായി വീണ്ടും ചര്‍ച്ച നടത്തിയശേഷമായിരിക്കും അന്തിമാധാരണ ഉണ്ടാവുക. 18നോ 19 മദ്യശാലകള്‍ തുറക്കാനാണു തീരുമാനം. അതിനുമുമ്പായി ഓണ്‍ലൈന്‍ ടോക്കണ്‍ ട്രയല്‍ നടത്തും. ബാറുകളില്‍നിന്നുള്ള പാര്‍സല്‍ വില്‍പനയ്ക്കും ഓണ്‍ലൈന്‍ ബുക്കിങ് അത്യാവശ്യമാണ്. ബാറുകളിലെ മദ്യം പാര്‍സല്‍ വില്‍പന നടത്തേണ്ടത് ബെവ്കോയിലെ അതേ വിലയിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →