തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടിക തയ്യാറായി. ലോക്ഡൗണ്‍ പിന്‍വലിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. കോവിഡ് സാഹചര്യത്തില്‍ വിജ്ഞാപനസമയത്ത് ഒറ്റഘട്ടമായി കൂടുതല്‍ സമയംനല്‍കി പട്ടികപുതുക്കല്‍ പൂര്‍ത്തീകരിക്കാനാണ് ആലോചിക്കുന്നതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി ഭാസ്കരന് പറഞ്ഞു.
തിരഞ്ഞെടുപ്പിനുള്ള റിട്ടേണിങ് ഓഫീസര്‍മാരുടെ പട്ടിക ഒരാഴ്ചയ്ക്കുള്ളില്‍ സമര്‍പ്പിക്കാന്‍ കലക്ടര്‍മാരോട് ആവശ്യപ്പെട്ടു. ഏകദേശം 1300 റിട്ടേണിങ് ഓഫീസര്‍മാരെയാണു നിയോഗിക്കുക. ഗ്രാമബ്ലോക്ക്ജില്ല പഞ്ചായത്തുകള്‍ക്ക് ഓരോ വരണാധികാരിയെ നിയമിക്കും. 25 വാര്‍ഡ് വരെയുള്ള മുനിസിപ്പാലിറ്റ ിയില്‍ ഒരു വരണാധികാരിയെയും അതില്ക്കൂടുതലുണ്ടെങ്കില് രണ്ടാളെയും നിയമിക്കും. കോര്‍പറേഷനില്‍ 55 വാര്ഡുവരെയുള്ളിടത്ത് രണ്ട് വരണാധികാരികള്‍ മതി. 75 വാര്‍ഡുവരെ മൂന്നും അതിനു മുകളില്‍ നാലും റിട്ടേണിങ് ഓഫീസര്‍മാര്‍ വേണം. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരും വേണം. നിലവിലെ വാര്‍ഡുകള്‍ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. നവംബര്‍ 11നാണ് നിലവിലെ ഭരണസമിതികളുടെ കാലാവധി പൂര്‍ത്തിയാകുന്നത്. തിരഞ്ഞെടുപ്പ് ചെലവിലേക്ക് 180 കോടി രൂപയുടെ ബജറ്റ് വിഹിതം സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരും വേണം.
നിലവിലെ വാര്‍ഡുകള്‍ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. നവംബര്‍ 11നാണ് നിലവിലെ ഭരണസമിതികളുടെ കാലാവധി പൂര്‍ത്തിയാകുന്നത്. തിരഞ്ഞെടുപ്പ് ചെലവിലേക്ക് 180 കോടി രൂപയുടെ ബജറ്റ് വിഹിതം സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ലോക്ക്ഡൗണ്‍ നിയന്ത്രണം ഇനിയുംനീണ്ടാല് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് വൈകാനിടയുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് സൂചിപ്പിച്ചു. നവംബര്‍ 12നുമുമ്പ് പുതിയ ഭരണസമിതി ചുമതലയേല്‍ക്കണം. അതിനു കഴിഞ്ഞില്ലെങ്കില്‍ ഉദ്യോഗസ്ഥഭരണം നടപ്പാക്കേണ്ടിവരും.
മറ്റു രാജ്യങ്ങളില്‍നിന്നും സംസ്ഥാനങ്ങളില്‍നിന്നും എത്തിയവര്‍ അപേക്ഷിച്ചാല്‍ വോട്ടര്‍പട്ടികയില്‍ പേരുചേര്ക്കേണ്ടിവരും. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുമ്പ് സെപ്റ്റംബറില്‍ അന്തിമപട്ടിക പ്രസിദ്ധീകരിക്കണം. സെപ്റ്റംബര്‍ അവസാനവാരമോ ഒക്ടോബര്‍ ആദ്യമോ തെരഞ്ഞെടുപ്പു പ്രഖ്യാപനം ഉണ്ടാവുമെന്നാണു പ്രതീക്ഷ.
ലോക്ക്ഡൗണ്‍ നിയന്ത്രണത്തില്‍ ഇളവുണ്ടായാലുടന്‍ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കാന്‍ നിര്‍ദേശം നല്‍കും. വിട്ടുപോയവരുടെ പേരുചേര്‍ക്കാന്‍ ഓഗസ്റ്റ് ആദ്യവാരം അവസരം നല്‍കും. ഇതുവരെ 11 ലക്ഷം പുതിയ വോട്ടര്‍മാരെ ചേര്‍ത്തു. 2020 ജനുവരി ഒന്ന് അടിസ്ഥാനപ്പെടുത്തിയാണ് പ്രായം കണക്കാക്കുക. പുതിയ വോട്ടര്‍മാരെ ചേര്‍ക്കാനുള്ള ഹിയറിങും തെളിവെടുപ്പും സമ്പര്‍ക്കം ഒഴിവാക്കി നടത്തുകയെന്നത് കനത്ത വെല്ലുവിളിയാണ്. കോവിഡ് ഭീതി പൂര്‍ണമായും ഒഴിവായിട്ട് തിരഞ്ഞെടുപ്പിനു കഴിയില്ലെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് തിരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കേണ്ടിവരും

