ഉദ്യോഗസ്ഥരുടെ ന്യായമായ ആവശ്യങ്ങളില്‍ വേണ്ട നടപടിയെടുക്കുമെന്ന് ജിതേന്ദ്ര സിങ്ങ്

ന്യൂഡല്‍ഹി: കോവിഡ് പകര്‍ച്ച വ്യാധിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള, പേഴ്‌സണല്‍- പരാതി പരിഹാര പെന്‍ഷന്‍ മന്ത്രാലയ സഹമന്ത്രി ഡോ. ജിതേന്ദ്രസിങ്ങ് വിവിധ മന്ത്രാലയങ്ങളിലെ ജീവനക്കാരുമായി വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ആശയവിനിമയം നടത്തി. പേഴ്‌സണല്‍ മന്ത്രാലയം, ഭരണപരിഷ്‌കാര പൊതുപരാതി പരിഹാര, പെന്‍ഷന്‍-ക്ഷേമ വകുപ്പുകളിലെ സെക്ഷന്‍ ഓഫീസര്‍ തലത്തിലുള്ളവരുമായാണ് മന്ത്രി ആശയവിനിമയം നടത്തിയത്.

കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍, ആരോഗ്യകരമായ വര്‍ക്ക് ഫ്രം ഹോം രീതി പിന്തുടരുകയാണ്. ഓഫീസുകളില്‍ 33 ശതമാനം ഉദ്യോഗസ്ഥര്‍ മാത്രമേ ജോലിക്ക് ഉള്ളൂ. മറ്റ് ജീവനക്കാരെ ബുദ്ധിമുട്ടിലാക്കാതെ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഈ ശ്രമകരമായ വേളയില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുകയാണെന്നും ഡോ. സിംഗ് പറഞ്ഞു. വകുപ്പുകളുടെ തൊഴില്‍ സംബന്ധമായ സംഭാവന വര്‍ദ്ധിച്ചുവെന്നും ഒരിക്കല്‍പോലും ഈ രീതി തൊഴില്‍ സംസ്‌കാരത്തെ ബാധിക്കാത്തതില്‍ സംതൃപ്തി പ്രകടിപ്പിക്കുന്നതായും മന്ത്രി പറഞ്ഞു.

ലോക്ക്ഡൗണ്‍ നീക്കിയാല്‍ സ്ഥാനക്കയറ്റം ഉള്‍പ്പെടെയുള്ള എല്ലാ ആവലാതികളും പരിഗണിക്കുമെന്ന് ഡോ. ജിതേന്ദ്ര സിംഗ് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും ഉറപ്പ് നല്‍കി. ഈ വര്‍ഷം ജനുവരിയില്‍ 400 ലധികം സ്ഥാനക്കയറ്റങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബന്ധപ്പെട്ട രേഖ : https://pib.gov.in/PressReleasePage.aspx?PRID=1623579

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →