കിടപ്പുമുറിയില്‍ നിന്നും പകര്‍ത്തിയ നഗ്നതാ ചിത്രം ഉപയോഗിച്ച് യുവതിയേയും മകളേയും ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്ത പ്രതി അറസ്റ്റില്‍

പാലക്കാട്: കിടപ്പുമുറിയില്‍നിന്നു പകര്‍ത്തിയ നഗ്‌നതാചിത്രങ്ങള്‍ ഉപയോഗിച്ച് യുവതിയേയും മകളേയും ഭീഷണിപ്പെത്തുകയും അപമാനിക്കുകയും ചെയ്ത കേസല്‍ പ്രതി അറസ്റ്റില്‍. പാലക്കാട് ചിതലി സ്വദേശി അബ്ദുല്‍ ലത്തീഫാണ് കുഴല്‍മന്ദം പോലീസിന് മുന്നില്‍ കീഴടങ്ങിയത്. 2016ലാണ് കേസിനാസ്പദമായ സംഭവം. പാലക്കാട് വടക്കഞ്ചേരി സ്വദേശിയായ യുവതിയുടെ കിടപ്പുമുറിയില്‍ രഹസ്യമായി കടന്നുകൂടി മറ്റൊരാളുടെ സഹായത്തോടെ അബ്ദുല്‍ ലത്തീഫ് യുവതിയുടെ അശ്ലീലദൃശ്യങ്ങള്‍ പകര്‍ത്തി. തുടര്‍ന്ന് യുവതിയെ മാനസികമായും ശാരീരികമായും ഇയാള്‍ പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.

ഭീഷണി തുടര്‍ന്നതോടെ 2018 ജനുവരി 22ന് യുവതി അബ്ദുല്‍ ലത്തീഫിനെതിരേ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി. ഇതോടെ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇയാള്‍ യുവതിയെ നിരന്തരം ഭീഷണിപ്പെടുത്താനും ആരംഭിച്ചു.യുവതിയുടെ പെണ്‍മക്കളെ വഴിയില്‍ തടഞ്ഞുനിര്‍ത്തി പലവട്ടം അസഭ്യം പറഞ്ഞതായും പരാതിയുണ്ട്. പ്രതിക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചതോടെ ഗള്‍ഫിലേക്കു കടന്നു.

മാസങ്ങള്‍ക്കുമുമ്പ് പ്രതി നേപ്പാള്‍ മാര്‍ഗം കേരളത്തിലെത്തി. തുടര്‍ന്ന് പ്രതി ഹൈക്കോടതിയില്‍ മൂന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയെങ്കിലും ലഭിച്ചില്ല. ഇതോടെ കുഴല്‍മന്ദം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. യുവതിയുടെ കുട്ടികളെ അപമാനിച്ചതിന് ഇയാള്‍ക്കെതിരേ പോക്‌സോ നിയമപ്രകാരവും കേസ് ചുമത്തിയിട്ടുണ്ട്. പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →