ഭുവനേശ്വര്‍: ആശുപത്രിയിലെ പ്രസവമുറിയില്‍ കയറി ഭാര്യയെ കാണാന്‍ അനുവദിക്കാഞ്ഞതിന്റെ ദേഷ്യത്തില്‍ യുവാവ് ഡോക്ടറുടെ ചെവി കടിച്ചുമുറിച്ചു. ഗൈനക്കോളജി വിഭാഗം ഡോക്ടറായ ഷക്കീല്‍ ഖാന്റെ ചെവിയാണ് തരണ പ്രസാദ് മഹാപത്ര (32) എന്നയാള്‍ കടിച്ചുമുറിച്ചത്. ഒഡീഷയിലെ എംസിജി മെഡിക്കല്‍ കോളജിലാണ് സംഭവം.
പ്രസവത്തിന് ഇയാളുടെ ഭാര്യയെ ഈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഭാര്യക്കൊപ്പം വന്നയാളാണ് മഹാപത്ര. ലേബര്‍റൂമില്‍ ഒരു കാരണവശാലും കയറാന്‍ പാടില്ലെന്ന് സെക്യൂരിറ്റിക്കാര്‍ മഹാപത്രയോട് പറഞ്ഞിരുന്നു. ഇതില്‍ കുപിതനായി മഹാപത്ര ഡോക്ടറെ ഉപദ്രവിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. 2020ലെ പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദേശീയ സുരക്ഷാ നിയമപ്രകാരവും ഇയാള്‍ക്കെതിരേ കേസെടുക്കാന്‍ അനുമതി തേടുമെന്ന് ബെര്‍ഹാംപുര്‍ പൊലീസ് അറിയിച്ചു.

