പീഢനത്തിനിരയായ പെണ്‍കുട്ടിക്ക് കൊറോണ; പ്രതിയെ പാര്‍പ്പിച്ച ജയിലിലുള്ളവര്‍ രോഗഭീതിയില്‍

ഡല്‍ഹി:പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് കൊവിഡ് രോഗബാധ. ഇതോടെ പ്രതിയെ പാര്‍പ്പിച്ച ജയിലിലുള്ളവര്‍ രോഗഭീതിയിലായി. ഏതാനും ദിവസം മുമ്പാണ് ഇയാളെ തിഹാറിലെ രണ്ടാംനമ്പര്‍ ജയിലില്‍ എത്തിച്ചത്. പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് കഴിഞ്ഞദിവസം കൊവിഡ്-19 രോഗം സ്ഥിരീകരിച്ചിരുന്നു. പ്രതിയെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയെന്നും ഫലം ലഭിച്ചിട്ടില്ലെന്നുമാണ് സൂചന. ഇയാള്‍ക്ക് രോഗം സ്ഥിരീകരിക്കപ്പെട്ടാല്‍ ഒപ്പം സെല്ലില്‍ കഴിയുന്നവര്‍ക്ക് കൊറോണ വൈറസ് ബാധയുണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് ജയിലധികൃതര്‍ പറയുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →