പത്തനംതിട്ട: ബൈക്കപകടത്തില്‍ കെഎസ്ഇബിയിലെ വനിത എന്‍ജിനീയര്‍ മരിച്ചു. തെരുവുനായ കുറുകെ ചാടിയതിനെതുടര്‍ന്നാണ് ബൈക്ക് മറിഞ്ഞത്. പത്തനംതിട്ട കെഎസ്ഇബി സെക്ഷനിലെ സബ് എന്‍ജിനീയര്‍ ശ്രീതു(32)വാണ് മരിച്ചത്. ചവറ സ്വദേശിനിയായ ഇവര്‍ രാവിലെ സഹോദരന്റെ ബൈക്കിനു പിന്നിലിരുന്ന് പത്തനംതിട്ടയിലെ ഓഫീസിലേക്ക് പോകുമ്പോള്‍ അടൂര്‍- കൈപ്പട്ടൂര്‍ റോഡില്‍ ആനന്ദപള്ളിയില്‍വച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ഇവരെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ബൈക്കിന് കുറുകെ തെരുവുനായ ചാടി; കെഎസ്ഇബി എന്‍ജിനീയര്‍ മരിച്ചു
