ഭാര്യ മുട്ടക്കറി വയ്ക്കാഞ്ഞതില്‍ കലിപൂണ്ട് മദ്യലഹരിയില്‍ ഭര്‍ത്താവ് മൂന്നുവയസ്സുകാരനായ മകനെ അടിച്ചുകൊന്നു

ന്യൂഡല്‍ഹി: ഇഷ്ടഭക്ഷണം കിട്ടാത്ത കലിപ്പില്‍ മൂന്നുവയസുകാരനെ പിതാവ് തല്ലിക്കൊന്നു. ഭാര്യ മുട്ടക്കറി ഉണ്ടാക്കി കൊടുക്കാഞ്ഞതിനാണ് കലിപൂണ്ട മദ്യപനായ ഭര്‍ത്താവ് ഇവരുടെ മൂന്നു വയസ്സുകാരനായ മകനെ അടിച്ചുകൊന്നത്. ഖുര്‍ജയിലെ സുഭാഷ് ബഞ്ചാര എന്നയാളാണ് മദ്യലഹരിയില്‍ സ്വന്തം കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്.

ശനിയാഴ്ച രാത്രി മദ്യലഹരിയില്‍ വീട്ടിലെത്തിയ സുഭാഷ് ഭാര്യയോട് മുട്ടക്കറി ഉണ്ടാക്കികൊടുക്കാന്‍ ആവശ്യപ്പെട്ടു. ഭാര്യ വിസമ്മതിപ്പോള്‍ ഇയാള്‍ അവരെ മര്‍ദിച്ചു. തുടര്‍ന്ന് മൂന്നു വയസ്സുകാരനായ മകനെയും ഉപദ്രവിച്ചു. മര്‍ദനത്തില്‍ കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടി മരിച്ചു. സംഭവത്തിനുശേഷം ഗ്രാമത്തില്‍നിന്ന് ഓടിപ്പോയതായി ഖുര്‍ജയിലെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. 304 വകുപ്പ് പ്രകാരം ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →