എ​​​സ്ബി​​​ഐ നി​​​ക്ഷേ​​​പ – വാ​​​യ്പാ പ​​​ലി​​​ശ​​​ക​​​ള്‍ കു​​​റ​​​ച്ചു

മുംബൈ: രാജ്യത്തെ പ്രമുഖ ബാങ്കായ എസ്ബിഐ പലിശനിരക്ക് കുറച്ചു. മൂന്നുവര്‍ഷംവരെ കാലാവധിയുള്ള ഫിക്‌സഡ് ഡിപ്പോസിറ്റുകളുടെ പലിശയാണ് 0.2 ശതമാനം കുറച്ചത്. മെയ് 12 മുതല്‍ സ്വീകരിക്കുന്ന ഡിപ്പോസിറ്റുകള്‍ക്കാണ് ബാധകമാവുക. എംസിഎല്‍ആര്‍ ആധാരമാക്കിയുള്ള വായ്പകള്‍ക്കാണ് പലിശ കുറച്ചത്. ഇതുവഴി 30 വര്‍ഷ കാലാവധിയുള്ള 25 ലക്ഷം രൂപയുടെ ഭവനവായ്പയ്ക്ക് ഇഎംഐയില്‍ 255 രൂപയുടെ കുറവ് ഉണ്ടാവും.

മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉയര്‍ന്ന പലിശനിരക്കുള്ള പുതിയ നിക്ഷേപപദ്ധതി ആരംഭിക്കും. എസ്ബിഐ വി കെയര്‍ എന്നായിരിക്കും ഇതിന്റെ പേര്. മറ്റ് നിക്ഷേപഘങ്ങളേക്കാള്‍ ഇതിന് 0.3 ശതമാനം പലിശ അധികം ലഭിക്കും. അഞ്ചുവര്‍ഷത്തില്‍ കുറയാത്ത കാലത്തേക്ക് നിക്ഷേപിക്കണം എന്നുമാത്രം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →