കെഎസ്ആര്‍ടിസി ബസിന്റെ പിന്നില്‍ കാര്‍ ഇടിച്ച് ഒരാള്‍ മരിച്ചു

കൊല്ലം: ചടയമംഗലത്തിനു സമീപം കുരിയോട് കെഎസ്ആര്‍ടിസി ബസിന് പിന്നില്‍ കാറിടിച്ച് ഒരാള്‍ മരിച്ചു. അടൂര്‍ സ്വദേശിനി ലിസി സാമുവല്‍ ആണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന രഞ്ജിത്ത് ഗുരുതരാവസ്ഥയിലാണ്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പതിനൊന്നരയോടു കൂടിയായിരുന്നു അപകടം നടന്നത്. ടെസ്റ്റ് റണ്ണിനായി നിരത്തിലിറക്കിയ കെഎസ്ആര്‍ടിസി ബസിന്റെ പിന്‍വശത്ത് കാര്‍ ഇടിച്ചുകയറുകയായിരുന്നു. ലിസി സാമുവല്‍ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →