അതിര്‍ത്തി രക്ഷാ സേനയിലും സിആര്‍പിഎഫ് ലും കൊറോണ പടരുന്നു; 452 പേരില്‍ രോഗബാധ

ന്യൂഡല്‍ഹി: പാരാമിലിട്ടറി സേനകളായ അതിര്‍ത്തി രക്ഷാസേന, സിആര്‍പിഎഫ്, ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ ഫോഴ്‌സ്, സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് എന്നീ വിഭാഗങ്ങളില്‍ കൊറോണ ബാധ വര്‍ദ്ധിക്കുന്നു. 452 പേരില്‍ രോഗബാധ.

അതിര്‍ത്തിയില്‍ രക്ഷാ സേനയില്‍ 223 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഡല്‍ഹി, അഗര്‍ത്തല, കല്‍ക്കട്ട എന്നിവിടങ്ങളിലാണ് രോഗബാധ കൂടുതല്‍. ഝാഝര്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലും, അഗര്‍ത്തല ജി ബി പന്ത് ആശുപത്രിയിലുമാണ് അതിര്‍ത്തി രക്ഷാസേനയുടെ രോഗബാധിതരെ പ്രവേശിപ്പിച്ചിരിക്കുന്നത്. മൂന്ന് മരണങ്ങള്‍ ഇതുവരെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിര്‍ത്തി രക്ഷാസേനയില്‍ 110 കൊറോണ കേസുകള്‍ ഡല്‍ഹിയില്‍ മാത്രം ഉണ്ട്. സി ആര്‍ പി എഫില്‍ 158 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു മരണം ഉണ്ടായി.

സേനകളില്‍ വലിയ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്. ബാരക്കുകളും താമസസ്ഥലങ്ങളും ഓഫീസും അണുവിമുക്തം ആക്കുന്നുണ്ട്. വ്യക്തി ശുചിത്വം കര്‍ശനമായി ഉറപ്പാക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →