ന്യൂഡല്‍ഹി: ജനിച്ചുവളര്‍ന്ന നാട്ടില്‍ നിന്നും ഭദ്രമായ ജീവിതത്തില്‍ നിന്നും പിഴുതെറിയപ്പെട്ട് സ്വന്തം രാജ്യത്ത് തന്നെ അഭയാര്‍ഥികളായി ജീവിക്കുന്നവര്‍ ലോകത്തെ ഏറ്റവും കൂടുതല്‍ ഉള്ളത് ഇന്ത്യയില്‍ ആണെന്ന് ഐക്യരാഷ്ട്രസഭയുടെ 2019ലെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. അഞ്ചു ലക്ഷം ആളുകളാണ് ഈ വിധത്തില്‍ ഇന്ത്യയിലുള്ളത്. ആഭ്യന്തരമായ ജീവിത അസ്ഥിരത മൂലം അലഞ്ഞുതിരിയുന്നവന്‍ കൂടുതലുള്ള മറ്റു രാജ്യങ്ങള്‍ ക്രമത്തില്‍ ഫിലിപ്പൈന്‍സ്, ബംഗ്ലാദേശ്, ചൈന എന്നിവയാണ്. ‘വീട്ടില്‍ തന്നെ എല്ലാം നഷ്ടപ്പെട്ടവര്‍’ എന്ന പേരില്‍ യുനിസെഫ് ആണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പ്രകൃതിക്ഷോഭങ്ങള്‍, അക്രമങ്ങള്‍, സംഘര്‍ഷം ഇവമൂലം ആണ് 50 ലക്ഷം ആളുകള്‍ സ്വന്തം രാജ്യത്ത് തന്നെ അഭയാര്‍ത്ഥി തുല്യമായി ഇന്ത്യയില്‍ അലയുന്നത്. 2019 മാത്രം 3.3 കോടിആളുകള്‍ ഈ പട്ടികയില്‍ ലോകത്ത് ചേര്‍ക്കപ്പെട്ടു. അതില്‍ 2.5 കോടി പേര്‍ പ്രകൃതിക്ഷോഭങ്ങള്‍ മൂലവും 80 ലക്ഷം പേര്‍ കലാപങ്ങളും സംഘര്‍ഷങ്ങളും മൂലവും പിഴുതെറിയപ്പെട്ട വരായിരുന്നു. ഇന്ത്യ,ഫിലിപ്പൈന്‍സ്, ബംഗ്ലാദേശ്, ചൈന എന്നിവിടങ്ങളില്‍ പ്രകൃതി ദുരന്തങ്ങള്‍ മൂലം ആണ് കൂടുതല്‍പേര്‍ പേര്‍ അഭയാര്‍ഥികളായി മാറിയത്.
പ്രകൃതി ദുരന്തങ്ങളില്‍ എല്ലാം നഷ്ടപ്പെട്ടവരില്‍ 70 ശതമാനവും ഈ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

