പുല്‍പ്പള്ളി: അതിര്‍ത്തിഗ്രാമമായ ബൈരക്കുപ്പയില്‍ മലയാളികളടക്കം തിക്കിത്തിരക്കിയതിനാല്‍ വിദേശമദ്യ ചില്ലറവില്പനശാല കര്‍ണാടക അടച്ചു. ഇവിടെയെത്തിയവര്‍ സാമൂഹിക അകലം പാലിക്കാതിരുന്നതുകൊണ്ടാണ് അടച്ചത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മദ്യശാലയുടെ പ്രവര്‍ത്തനം തടസ്സമാവുമെന്നതിനാലാണ് അടച്ചതെന്ന് ബൈരക്കുപ്പ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. എച്ച്ഡി കോട്ട അടക്കം മൂന്ന് മദ്യശാലകള്‍കൂടി ജനത്തിരക്കുമൂലം കര്‍ണാടകം അടച്ചിട്ടുണ്ട്.
മലയാളികളുടെ തിരക്കുമൂലം അതിര്‍ത്തിയിലെ മദ്യശാല കര്‍ണാടക അടച്ചു
