ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവര്‍ മരിച്ചു

കോഴിക്കോട് : ജീപ്പും പിക്കപ്പ് വാനും കൂട്ടിയിടിച്ച് പിക്കപ്പ് വാന്‍ ഡ്രൈവര്‍ മരിച്ചു. കൊടുവള്ളി കരിപ്പറമ്പ് തുടിയേരി കണ്ടിയില്‍ ബഷീര്‍ (35)ആണ് മരിച്ചത്. കൂടത്തായിയിലെ മുല്ല സോപ്പ് കമ്പനിയുടെ പാര്‍ട്ണര്‍ ആണ് ബഷീര്‍. ബഷീറിന്റെ ബന്ധുക്കളും ഏകരൂല്‍ സ്വദേശികളുമായ അബു, ഹാരിസ് , റിന്‍ഷ എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ (06-05-2020) വൈകിട്ട് അഞ്ചരയോടെ വെഴുപ്പൂര്‍ വൃന്ദാവന്‍ എസ്റ്റേറ്റിന് മുന്‍ വശത്തു (വേലായുധന്‍ പാറക്ക് സമീപം) ആണ് അപകടമുണ്ടായത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →