വിശാഖപട്ടണം: ഇന്നു പുലര്‍ച്ചെ മൂന്നു മണിക്ക് വിശാഖപട്ടണത്തിന് അടുത്ത് വെങ്കിടപുരം ഗ്രാമത്തില്‍ പ്രവര്‍ത്തിച്ചിരുന്ന എല്‍ജി പോളിമേഴ്സിന്റെ ഫാക്ടറിയില്‍ നിന്നും ഇന്നും വിഷവാതകം ചോര്‍ന്ന സംഭവത്തില്‍ മരിച്ചവരുടെ എണ്ണം 11 ആയി. മരണമടഞ്ഞവര്‍ക്ക് ഒരുകോടി രൂപ വീതം ധനസഹായം നല്‍കുമെന്ന് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്മോഹന് റെഡ്ഡി അറിയിച്ചു.
Also Read…വിശാഖപട്ടണത്തെ വിഷവാതക ചോര്‍ച്ചയില്‍ മരണം പത്തായി. 5000 പേര് ചികിത്സയിലാണ്.
വെന്റിലേറ്റര്‍ ചികിത്സയ്ക്ക് വിധേയമായവര്‍ക്ക് പത്തു ലക്ഷം രൂപ വീതവും ആശുപത്രിയില്‍ പ്രവേശിച്ചു ചികിത്സ നേടിയവര്‍ക്ക് ഒരു ലക്ഷം വീതവും സഹായധനം നല്‍കും. ഒപിയില്‍ ചികിത്സ നേടിയവര്‍ക്ക് 25,000 രൂപയാണ് സഹായം. വാതകചോര്‍ച്ചയുടെ ദുരിതങ്ങള്‍ അനുഭവിച്ച വെങ്കടപുരം ഗ്രാമത്തിലും ചുറ്റുമുള്ള മറ്റു അഞ്ച് ഗ്രാമങ്ങളിലും താമസിക്കുന്നവര്‍ക്ക് പതിനായിരം രൂപ വീതവും കന്നുകാലികളെ നഷ്ടപ്പെട്ടവര്‍ക്ക് 20,000 രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു.
Also Read… വിശാഖപട്ടണത്തെ വാതകദുരന്തത്തിന്റെ കെടുതികൾ വ്യാപകം; തടിയൂരാൻ ഫാക്ടറി ഉടമകൾ ശ്രമമാരംഭിച്ചു
സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് ആന്ധ്ര സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും നോട്ടീസ് അയച്ചു.

