ഇടുക്കി: ലോക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ടിരുന്ന സ്വര്‍ ണക്കട തുറന്നപ്പോള്‍ മുട്ടയിട്ട് അടയിരിക്കുന്ന പെരുമ്പാമ്പിനെ കണ്ടതുപോലെ തൊടുപുഴയില്‍ കണ്ടത് സ്ഥിരതാമസമാക്കിയ വലിയൊരു ഉടുമ്പിനെയാണ്.
തൊടുപുഴ ഒളമറ്റത്തെ പോള്‍സണ്‍ ടയര്‍ കടയിലാണ് തീരെ പ്രതീക്ഷിക്കാത്ത അതിഥിയെ കണ്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് വനപാലകരെത്തി ഉടുമ്പിനെ പിടികൂടി. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍മൂലം ഒരുമാസമായ ടയര്‍കട അടഞ്ഞുകിടക്കുകയായിരുന്നു. നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ കട തുറക്കാനെത്തിയതാണ് ഉടമകളായ സാജനു സജിയും.
പൂട്ടിക്കിടന്ന സ്വര്‍ണക്കടയില്‍ പെരുമ്പാമ്പ് മുട്ടയിട്ട് അടയിരുന്നത് കണ്ടെത്തി
വനപാലകരെത്താന്‍ വൈകിയതോടെ ഉടുമ്പിനെ തുരത്താന്‍ നാട്ടുകാര്‍ ഇടപെട്ടു. കയറിട്ട് കുരുക്കി കടയുടെ പുറത്തുചാടിച്ചു. ചാക്കിലാക്കാന്‍ നോക്കിയെങ്കിലും ഉടുമ്പ് വഴങ്ങിയില്ല. ഇതിനിടെ ഉടുമ്പ് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ വീണ്ടും പിടികൂടി. അപ്പോഴേക്കും വനപാലകരെത്തുകയും ഉടുമ്പിനെ ചാക്കിലാക്കുകയും ചെയ്തു. കുളമാവ് വനമേഖലയിലെത്തിച്ച് കാട്ടിലേക്ക് തുറന്നുവിടുമെന്ന് വനപാലകര്‍ പറഞ്ഞു.

