ഡല്‍ഹി: പെണ്‍കുട്ടിയുടെ മീടൂ ആരോപണം ഉയര്‍ന്നതില്‍ മനംനൊന്ത് ഗുരുഗ്രാമില്‍ 14 വയസുകാരനായ വിദ്യാര്‍ഥി ഫ്‌ലാറ്റില്‍നിന്നു ചാടി ജീവനൊടുക്കി. ചൊവ്വാഴ്ച രാത്രി ഗുരുഗ്രാമിലെ ഡിഎല്‍എഫ് കാല്‍ട്ടന്‍ എസ്‌റ്റേറ്റ് അപ്പാര്‍ട്ടുമെന്റിലാണ് സംഭവം. 14 വയസുകാരന്‍ പീഡിപ്പിച്ചെന്ന പെണ്‍കുട്ടിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനു പിന്നാലെയാണ് ആത്മഹത്യയെന്ന് പോലിസ് പറഞ്ഞു. രക്തത്തില്‍ കുളിച്ചുകിടന്ന കുട്ടിയെ സുരക്ഷാ ജീവനക്കാരും ബന്ധുക്കളും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കുട്ടിയുടെ ഫോണ്‍ പരിശോധിച്ചുവരുകയാണെന്ന് പോലിസ് അറിയിച്ചു.
മീടൂ ആരോപണം: 14 വയസുകാരന്‍ ഫ്‌ലാറ്റില്‍നിന്നു ചാടി ജീവനൊടുക്കി
