കൊറോണ വാക്സിൻ സാധ്യമല്ലെന്ന പ്രചരണവുമായി ലോകാരോഗ്യസംഘടനയുടെ ശാസ്ത്രജ്ഞർ രംഗത്തുവരുന്നത് സംശയം ജനിപ്പിക്കുന്നു

ന്യൂഡൽഹി: ഇന്ത്യയടക്കം നിരവധി രാജ്യങ്ങൾ കൊറോണയ്ക്ക് ഫലപ്രദമായ വാക്സിൻ കണ്ടുപിടിക്കാനുള്ള ഗവേഷണത്തിലാണ്. പുതിയ പകർച്ചവ്യാധികൾ പൊട്ടി പുറപ്പെടുമ്പോൾ മരുന്നും വാക്സിനും കണ്ടെത്തുവാനുള്ള ഗവേഷണത്തിന് മുൻകൈയെടുക്കേണ്ട സ്ഥാപനമാണ് ലോകാരോഗ്യസംഘടന. ഇക്കാര്യത്തിൽ നിശബ്ദത പാലിക്കുന്ന ലോകാരോഗ്യസംഘടനയുടെ ശാസ്ത്രജ്ഞർ ലോകത്തെമ്പാടും നടക്കുന്ന വാക്സിൻ ഗവേഷണത്തിനെതിരെ രംഗത്തുവരുന്നത് സംശയം ജനിപ്പിക്കുന്നു.

കൊറോണാ മൂലമുള്ള മരണം പതിനായിരങ്ങളിലേക്ക് വളരുകയും ദശലക്ഷക്കണക്കിന് ആളുകളിലേക്ക് രോഗപ്പകർച്ച ഉണ്ടാവുകയും ചെയ്തതോടെ ലോകം വിറങ്ങലിച്ച സ്ഥിതിയിലാണ്. വാക്സിൻ ഗവേഷണം വളരെയേറെ മുന്നോട്ടു പോയിട്ടുണ്ട്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ഇന്ത്യയിൽ വാക്സിൻ നിർമ്മാണം നടന്നു കൊണ്ടിരിക്കുകയാണ്. അന്തിമ പരീക്ഷണം വിജയമാകുമെന്ന് ഉറപ്പിന്മേലാണ് 40 ലക്ഷം യൂണിറ്റുകൾ മുൻകൂട്ടി നിർമ്മിക്കുന്നത്.

ഇസ്രായേൽ അവരുടെ വാക്സിൻ പരീക്ഷിച്ചു കഴിഞ്ഞു. രാഷ്ട്രതലവൻ തന്നെ വാക്സിൻ വിജയമാണെന്ന് അവകാശപ്പെട്ട ഇരിക്കുകയാണ്. വാക്സിൻ നിർമാണത്തിനുള്ള യൂണിറ്റ് ആരംഭിച്ചുകഴിഞ്ഞു അവിടെ. ഇറ്റലി അവരുടെ വാക്സിൻ നിർമ്മാണം വിജയകരമായിരുന്നു എന്ന് അവകാശപ്പെട്ടിരിക്കുകയാണ്. ഇന്ത്യയാകട്ടെ പഴയ വാക്സിനുകളെ അടിസ്ഥാനമാക്കി മരുന്നു കണ്ടെത്താനുള്ള ശ്രമത്തിൽ ഏറെ മുൻപിൽ എത്തിയിട്ടുണ്ട്. അമേരിക്കയുടെ വാക്സിൻ നിർമാണവും അവസാന ഘട്ടത്തിലാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. എന്നാൽ ഐക്യരാഷ്ട്രസഭ മാത്രം ഈ കാര്യങ്ങളിൽ ഉത്സുകരല്ല. ഐക്യരാഷ്ട്രസഭയുടെ ശാസ്ത്രജ്ഞൻമാർ വായ തുറക്കുന്നത് വാക്സിൻ നിർമ്മിക്കുക എളുപ്പമല്ല എന്ന് ലോകത്തെ പഠിപ്പിക്കുവാനാണ്.

ഏറ്റവും ഒടുവിൽ രംഗത്തുവന്നിരിക്കുന്നത് ഡോക്ടർ ഡേവിഡ് നബാറോ ആണ്. ലണ്ടനിലെ ഇംപീരിയൽ കോളേജിൽ ഗ്ലോബൽ ഹെൽത്ത് വിഭാഗത്തിൽ പ്രൊഫസറായ ഇദ്ദേഹം ഐക്യരാഷ്ട്രസഭയുടെ സയൻറിസ്റ്റ് കൂടിയാണ്. സി എൻ എൻ ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് ഗവേഷണം കൊണ്ട് അർത്ഥമില്ല എന്ന മട്ടിൽ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്. വാക്സിൻ നിർമ്മിക്കുക എളുപ്പമല്ലാത്ത ധാരാളം വൈറസുകൾ ലോകത്ത് ഉണ്ട് എന്നും അതുകൊണ്ട് കൊറോണയുടെ വാക്സിൻ വിജയം ആവുകയില്ല എന്നുമാണ് അദ്ദേഹം പറയുന്നത്. വൈറോളജിയിലെ ഒരു സാധാരണ അറിവാണ് വാക്സിൻ ഗവേഷണത്തിനെതിരെ അദ്ദേഹം അവലംബിക്കുന്നത്. ഇന്നും വാക്സിൻ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലാത്ത രോഗാണുക്കൾ ഉണ്ടെന്നും രൂപമാറ്റത്തിലൂടെ മരുന്നിനെ അതിജീവിക്കുന്നവ ഉണ്ടെന്നും ശാസ്ത്രലോകത്തിന് അറിയാം. എന്നാൽ കൊറോണ വൈറസ് ഈ വിഭാഗത്തിൽ പെട്ടതാണോ എന്ന് ഇതുവരെ തെളിഞ്ഞിട്ടില്ല. പിന്നെ എങ്ങനെ വാക്സിൻ ഗവേഷണം വിജയകരമാകാൻ ഇടയില്ല എന്ന് പ്രവചിക്കാൻ കഴിയുമെന്ന ചോദ്യമാണ് ഉയരുന്നത്.

ജീവൻ രക്ഷിക്കാനുള്ള ഉള്ള മഹത്തായ ഉദ്യമമാണ് വാക്സിൻ ഗവേഷണം. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ വാക്സിൻ കണ്ടെത്താനായാൽ അതിന്‌ വമ്പൻ ബിസിനസ് സാധ്യതയാണ് ഉള്ളത്. വാക്സിൻ ഗവേഷണത്തിന് പാര പണിതു കൊറോണ ബാധിതരുടെ വിവരങ്ങൾ രഹസ്യമാക്കി വെക്കുന്ന രാജ്യങ്ങളെ പറ്റിയുള്ള ആക്ഷേപവും ഉയർന്നുകഴിഞ്ഞു. ലോകത്തെ അതിജീവിച്ചവരുടെ രക്തസാമ്പിളുകൾ ഗവേഷണത്തിൽ സുപ്രധാന ഘടകമാണ്. സാമ്പിളുകൾ പോയിട്ട് അവരുടെ സാധാരണ മെഡിക്കൽ വിവരങ്ങൾപോലും നൽകാതെ ചൈന രഹസ്യമാക്കി വച്ചു എന്ന ആരോപണം നിലനിൽക്കുകയാണ്. ചൈന രോഗവും ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങൾ അന്താരാഷ്ട്ര സമൂഹത്തിന് കൈമാറിയില്ല എന്നും അതിൻറെ പേരിൽ ലോകം കൊറോണ ഇരയായി മാറി എന്നും പാശ്ചാത്യലോകം ആരോപിച്ചു കൊണ്ടിരിക്കുകയാണ്. ഇതിൽ ലോകാരോഗ്യസംഘടനയും പ്രതിക്കൂട്ടിലുണ്ട്. ചൈന പറഞ്ഞ വിവരങ്ങൾ അതേപടി ലോകത്ത് പ്രചരിപ്പിക്കുന്ന ജോലിക്ക് അപ്പുറം യാതൊന്നും അവർ ചെയ്തില്ല എന്നാണ് ആരോപണം. ലോകത്തെ തെറ്റിദ്ധരിപ്പിക്കാൻ ചൈനയും ലോക ആരോഗ്യ സംഘടനയും ഒന്നിച്ചു നിന്നു എന്നാണ് ആരോപണം. ഇതു പറഞ്ഞാണ് അമേരിക്ക ലോകാരോഗ്യസംഘടനക്കുള്ള ധനസഹായം നിർത്തിവെച്ചത്. അമേരിക്ക പിൻവലിഞ്ഞ് ഉടനെ വമ്പൻ തുക സംഭാവന ചെയ്തുകൊണ്ട് ചൈന രംഗത്ത് വരികയും ചെയ്തിരുന്നു. ചൈനയിൽ കഴിഞ്ഞ വർഷം തന്നെ വാക്സിൻ ഗവേഷണം ആരംഭിച്ചിരുന്നു. അവർ ഗവേഷണം ആരംഭിക്കുമ്പോൾ കൊറോണയെപ്പറ്റി ലോകം അറിഞ്ഞിരുന്നേയില്ല. ഏറ്റവും ആദ്യം ചൈനീസ് വാക്സിൻ വിപണിയിലെത്തിക്കാൻ അവർ ശ്രമിച്ചു വരികയാണ്. അതിനിടെയാണ് ലോകാരോഗ്യസംഘടന വാക്സിൻ ഗവേഷണത്തിനെതിരെ ശാസ്ത്രീയ വിശദീകരണങ്ങളും ആയി സ്വന്തം ശാസ്ത്രജ്ഞരെ രംഗത്തിറക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →