ആലുവ: മുപ്പത്തടം ഗ്രാമവാസികള്‍ക്ക് കഴുകി ഉപയോഗിക്കവുന്ന തുണി മാസ്‌ക് സൗജന്യമായി വിതരണം ചെയ്യുകയാണ് ശ്രീമന്‍ നാരായണന്‍. 5000 വീടുകളാണ് മുപ്പത്തടം ഗ്രാമത്തിലുള്ളത്. എന്റെ ഗ്രാമം ഗാന്ധിജിയുടെ മിഷന്‍ കൊവിഡ് 19 പ്രതിരോധയജ്ഞമെന്നു പേരിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഗാന്ധിയന്‍ ദര്‍ശനത്തിലൂന്നിയതാണ് ശ്രീമന്‍ നാരായണന്റെ പ്രവര്‍ത്തനങ്ങള്‍. നേരത്തെ ശ്രീമന്‍ നാരായണന്‍ ഗ്രാമം മുഴുവന്‍ മഹാത്മജിയുടെ ആത്മകഥയും ഫ്രെയിംചെയ്ത ഫോട്ടോയും തുണിസഞ്ചിയും ഫലവൃക്ഷതെകളും ഔഷധസസ്യങ്ങളും വിതരണം ചെയ്തിരുന്നു.

ശ്രീമന്‍ നാരായണന്‍

