ഷാർജയിലെ 47 നിലയുള്ള താമസ സ്ഥലത്തിന് തീ പിടിച്ചു; ആളപായമില്ല.

ഷാർജ: ഷാർജയിലെ അൽ-നാദ -ലാണ് സംഭവം. 6-5-2020, ചൊവ്വാഴ്ച രാത്രി 9.04 നാണ് അബ്കോ ടവറിൽ തീപിടുത്തമുണ്ടായത്. ആളപായമൊന്നും റിപോർട്ട് ചെയ്തിട്ടില്ല.

47 നിലകളുള്ള കെട്ടിടമാണ് ആബ്കോ ടവർ. തീപിടുത്തമുണ്ടായപ്പോൾ തന്നെ താമസക്കാരെ മാറ്റിയിരുന്നു. അഗ്നിശമന വിഭാഗം തീ കെടുത്താൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്.

താജ് ബാംഗ്ലൂർ റസ്റ്റോറൻറിനോട് അനുബന്ധിച്ചുള്ള കെട്ടിടത്തിൽ നിന്നാണ് തീ കത്താൻ തുടങ്ങിയത് എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →