കൊല്ലം: പൊലീസ് സ്റ്റേഷനിലെത്തി ഗ്രേഡ് എസ്‌ഐയെ മര്‍ദിച്ച പിതാവിനെയും മകനെയും അറസ്റ്റ് ചെയ്തു. അഞ്ചല്‍ ഏരൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ വാഹിദിനെയാണ് മര്‍ദിച്ചത്.

അഞ്ചല്‍ ആലഞ്ചേരി ജങ്ഷനില്‍ പൊലീസ് വാഹനപരിശോധനയ്ക്കിടെ ഒരു ജീപ്പ് അമിത വേഗത്തില്‍ കടന്നുപോയി. പൊലീസ് സംഘം പിന്തുടര്‍ന്നുചെന്ന് ജീപ്പ് കസ്റ്റഡിയിലെടുത്തു. ഇതിന്റെ വിവരം തിരക്കാന്‍ ജീപ്പിന്റെ ഉടമയായ അഞ്ചല്‍ മാര്‍ക്കറ്റ് ജങ്ഷന്‍ നിലാവില്‍ സുരാജും മകന്‍ അഹമ്മദ് സുരാജും സ്റ്റേഷനിലെത്തി. തുടര്‍ന്ന് എസ്‌ഐയുമായി വാക്കേറ്റമുണ്ടാവുകയും മര്‍ദിക്കുകയുമായിരുന്നു. കൂടുതല്‍ പോലിസുകാരെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു. എസ്‌ഐയെ മര്‍ദിച്ചതും ജോലി തടസ്സപ്പെടുത്തിയതുമടക്കം നിരവധി വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.