വാറ്റ് നികുതി കുടിശ്ശിക: ആംനസ്റ്റി സ്‌കീമില്‍ ചേരാന്‍ മെയ് 15 മുതല്‍ അവസരം

തിരുവനന്തപുരം: ജിഎസ്ടിക്കു മുമ്പുണ്ടായിരുന്ന വാറ്റ് കുടിശ്ശികകളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആംനസ്റ്റി സ്‌കീമില്‍ ചേരാന്‍ മെയ് 15 മുതല്‍ വ്യാപാരികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. http://www.keralataxes.gov.in/ എന്ന സൈറ്റില്‍ ഒറ്റത്തവണ പേര് രജിസ്റ്റര്‍ ചെയ്യാം. ലോഗ്ഇന്‍ ചെയ്താല്‍ ഒരാളുടെ കുടിശ്ശിക മനസിലാക്കാം. തുടര്‍ന്ന് ഓപ്ഷന്‍ തിരഞ്ഞെടുക്കണം. തെറ്റുണ്ടെങ്കില്‍ എഡിറ്റ് ചെയ്യാം. ഇത് നികുതിനിര്‍ണയ ഓഫീസര്‍ പരിശോധിക്കും. തുടര്‍ന്ന് ഓണ്‍ലൈനായി നികുതി അടയ്ക്കാം. ഇങ്ങനെ നികുതി അടയ്ക്കുന്നവര്‍ക്ക് പിഴയും പലിശയും ഒഴിവാക്കുന്നതാണ്. ഒറ്റത്തവണയായി അടയ്ക്കുന്നവര്‍ക്ക് 60 ഉം അല്ലാത്തവര്‍ക്ക് 50 ഉം ശതമാനം നികുതിയിളവ് ലഭിക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →