തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച (04-05) ആര്‍ക്കും കൊവിഡ് പോസറ്റീവ് കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തട്ടില്ല. 61 പേരാണ് ഇന്ന് മാത്രം രോഗമുക്തരായത്. മെയ് ഒന്നിനും നാലിനും ആര്‍ക്കും രോഗബാധ ഇല്ല. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം പത്രസമ്മേളനത്തില്‍ അറിയിച്ചത്.
ഇതുവരെ 499 പേരാണ് സംസ്ഥാനത്ത് രോഗബാധ ഉണ്ടായിരുന്നത്. അതില്‍ ഇന്നലെ വരെ 95 പേര്‍ ഉണ്ടായിരുന്നു.രോഗമുക്തരായവര്‍ 61 ആയതോടെ ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ 34 ആയി മാറി. 21352 പേര്‍ വീടുകളിലും 372 പേര്‍ ആശുപത്രികളിലുമായി ആകെ 21724 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതുവരെ 33010 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചതില്‍ 32315 എണ്ണം നെഗറ്റീവാണ്. രോഗവ്യാപനം കൂടുതല്‍ ആയി കാണുന്നവരില്‍ നിന്നും ശേഖരിച്ച 2431 സാമ്പിളുകളില്‍ 1846 എണ്ണം നെഗറ്റീവ് ആണ്.

