പാലക്കാട് ദേശീയ തൊഴിലുറപ്പ് പദ്ധതി പുനഃരാരംഭിച്ചു

പാലക്കാട്: കോവിഡ് ലോക്ക്ഡൗണ്‍ തുടരുമ്പോള്‍ പാലക്കാട് ജില്ലയിലുള്ളവര്‍ക്ക് ആശ്വാസമായി ദേശീയ തൊഴിലുറപ്പു പദ്ധതിയിലെ ജോലികള്‍ എല്ലാ ബ്ലോക്കുകളിലും പുനഃരാരംഭിക്കുന്നു. ജില്ലയിലെ 13 ബ്ലോക്കുകളിലായി 80 ഗ്രൂപ്പുകളാണ് തൊഴിലുറപ്പു പദ്ധതിയിലെ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ആകെ 7137 പേരാണ് വിവിധ ജോലികള്‍ക്കായി എത്തിയിട്ടുള്ളത്.

സാമൂഹിക അകലവും ലോക്ക് ഡൗണുമായി ബന്ധപ്പെട്ട മറ്റു നിയന്ത്രണങ്ങളും കര്‍ശനമായി പാലിച്ചും ഒരു ജോലിക്ക് പരമാധി 20 പേരെ മാത്രം നിയോഗിച്ചുമാണ് പാലക്കാടു ജില്ലയില്‍ ദേശീയ തൊഴിലുറപ്പു പദ്ധതി ആരംഭിച്ചിട്ടുള്ളത്. കോവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്ന ജോലികള്‍ ഏപ്രില്‍ 22നാണ് പുനഃരാരംഭിച്ചത്. ഇവര്‍ ജോലി ചെയ്യുമ്പോള്‍ ഒരു സംഘത്തില്‍ അഞ്ചു പേരില്‍ കൂടുതല്‍ പാടില്ല എന്നതടക്കമുള്ള കര്‍ശന നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്. ബന്ധപ്പെട്ട രേഖ https://pib.gov.in/PressReleasePage.aspx?PRID=1620837

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →