ഗ്രാമീണ സാമ്പത്തിക ജീവിതം ഉണരും; ഇളവുകളും സഹായങ്ങളും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

ഡല്‍ഹി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഇന്ത്യയില്‍ ഏര്‍പ്പെടുത്തിയ ലോക് ഡൗണില്‍ സാമ്പത്തിക മേഖലയില്‍ വന്‍ പ്രതിസന്ധി ഉണ്ടെങ്കിലും ഇന്ത്യ തളരില്ലെന്നും കാര്‍ഷികമേഖല ശക്തിപ്പെടുത്തി നാമതിനെ മറികടക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി. കടുത്ത നിയന്ത്രണങ്ങളില്‍നിന്ന് കാര്‍ഷികമേഖലയെ മോചിപ്പിക്കാനാണ് ഊന്നലെന്ന് പിഎംഒ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

കാര്‍ഷികമേഖലയില്‍ വരുത്തേണ്ട പരിഷ്‌കാരങ്ങളെ സംബന്ധിച്ച് കഴിഞ്ഞദിവസം മന്ത്രിതലയോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ ആഭ്യന്ത്രമന്ത്രി അമിത ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്‍, കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കാര്‍ഷികരംഗത്തു നടപ്പാക്കേണ്ട പരിഷ്‌കാരങ്ങള്‍, വിപണന നടത്തിപ്പ്, കാര്‍ഷിക വായ്പ തുടങ്ങിയവ യോഗത്തില്‍ ചര്‍ച്ചചെയ്തു.

കാര്‍ഷികോത്പന്നങ്ങളുടെ വിപണനത്തിനായി ഇനാം പ്ലാറ്റുഫോമുമായി സഹകരിച്ച് ഏഴ് സംസ്ഥാനങ്ങളില്‍നിന്നുള്ള 200 പുതിയ കമ്പോളങ്ങള്‍ തുടങ്ങും. മെയ്മാസത്തോടെ ആയിരത്തോളം ഇടങ്ങളിലെ കമ്പോളങ്ങള്‍ ഇനാം പ്ലാറ്റ്‌ഫോമില്‍ ചേരും. നിലവിലുള്ള വിപണനത്തില്‍ തന്ത്രപ്രധാനമായ ഇടപെടലുകള്‍ നടത്തും. കാര്‍ഷികമേഖലയില്‍ കൂടുതല്‍ പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തും.

കിസാന്‍ കാര്‍ഡ്, കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പാക്കല്‍, അന്തര്‍സംസ്ഥാന വ്യാപാരം ഉറപ്പാക്കല്‍ എന്നിവയ്ക്കായിരിക്കും ഊന്നല്‍ നല്‍കുക. വൈദ്യുതി, വിദ്യാഭ്യാസം, സിവില്‍ ഏവിയേഷന്‍, പ്രതിരോധം, കല്‍ക്കരി ഖനനം മേഖലകളിലും കൂടുതല്‍ വികസനം ഉറപ്പാക്കും. ഇ നാം പോര്‍ട്ടല്‍ കര്‍ഷകര്‍ക്ക് ഏറെ പ്രയോജനപ്രദമാവുന്നുണ്ടെന്നാണ് വിലയിരുത്തല്‍. കാര്‍ഷികം ഡിജിറ്റല്‍ മേഖയലിലൂടെ എന്നതാണ് ഇതില്‍നിന്ന് അര്‍ഥമാക്കുന്നത്.

ലോക് ഡൗണ്‍ ഘട്ടംഘട്ടമായി അവസാനിപ്പിക്കും. ഗ്രാമങ്ങളില്‍ ഭാഗികമായി കടകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാനും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്താനും അനുമതി നല്‍കും. നിയന്ത്രണങ്ങള്‍ കഴിവതും ജില്ലകളിലെ മുനിസിപ്പല്‍ മേഖലകളില്‍ ഒതുക്കി ജനജീവിതം പരമാവധി സാധാരണനിലയിലാക്കും. വ്യവസായങ്ങള്‍ പ്രവര്‍ത്തിക്കുമെങ്കിലും മാളുകള്‍, മാര്‍ക്കറ്റ് കോംപ്ലക്‌സ്, ചന്ത എന്നിവയ്ക്ക് അനുമതിയില്ല. എന്നാല്‍, ഇവിടെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് പ്രവര്‍ത്തനാനുമതിയുണ്ട്.

റെഡ് സോണിലും വരുംനാളുകളില്‍ ഇളവുണ്ടാവും. റെഡ് സോണുകളില്‍ ഇ കൊമേഴ്‌സ് വഴി അവശ്യസാധനങ്ങള്‍ വിതരണം ചെയ്യാം. ഏതുമേഖലയിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് അധികാരം. ഗ്രാമങ്ങളില്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാം.

നഗരങ്ങളില്‍ പ്രത്യേക സാമ്പത്തിക മേഖല, ഉത്പാദനോന്മുഖ യൂണിറ്റ്, ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റ്, ഇന്‍ഡസ്ട്രിയല്‍ ടൗണ്‍ഷിപ്പ് തുടങ്ങിയവ അനുവദിക്കും. അവശ്യവസ്തുക്കള്‍, മരുന്ന്, ഫര്‍മസ്യൂട്ടിക്കല്‍സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, അവയ്ക്കുള്ള പാക്കേജിങ് വസ്തുക്കള്‍, അസംസ്‌കൃത വസ്തുക്കള്‍ നിര്‍മിക്കുന്ന യൂണിറ്റുകള്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്. തുടര്‍പ്രവര്‍ത്തനം ആവശ്യമുള്ള വ്യവസായയൂണിറ്റുകളും വിതരണ ശൃംഖലയും, ഐടി ഹാര്‍ഡ്‌വെയര്‍ ഉത്പാദനം, ചണനിര്‍മാണം എന്നിയവ്ക്കും അനുമതിയുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →