പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാഞ്ഞാങ്ങാട്: ആറങ്ങാടി അരയിപുഴയില്‍ കുളിക്കാനിറങ്ങിയ നിലാങ്കര കളത്തിങ്കാലിലെ രാജന്റെയും ബിന്ദുവിന്റെയും മകനായ ഋതിന്‍രാജ് (ലാലു17)ആണ് മരിച്ചത്.

ഞായറാഴ്ച (03-05) വൈകീട്ട് 3 മണിയോടെ ആണ് അപകടം. അരയി പാലത്തിനു സമീപം കുളിക്കാനിറങ്ങിയ ലാലു മുങ്ങി താഴ്ന്നു. കൂട്ടുകാരുടെ ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചു. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ കയത്തില്‍ നിന്നും ലാലുവിനെ പുറത്തെത്തിച്ചു. ഉടന്‍ തന്നെ ആളുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൊസ്ദുര്‍ഗ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ഋതിന്‍രാജ്. അച്ഛന്‍ രാജന്‍ വിദേശത്താണ്. സഹോദരി റിയ രാജ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →