മൂന്നു ലക്ഷം അന്യസംസ്ഥാന തൊഴിലാളികള്‍ പഞ്ചാബ് വിടുന്നു; വ്യവസായ പുരോഗതിയില്‍ തിരിച്ചടിയുണ്ടാകും

അമൃത് സര്‍: നിര്‍മ്മാണ വ്യവസായം സജീവമായിരുന്ന പഞ്ചാബ് കൊറോണയുടെ പശ്ചാത്തലത്തില്‍ തിരിച്ചടി നേരിടുന്നു എന്നാണ് വിവരം. കാര്‍ഷിക ഉപകരണങ്ങള്‍ തുടങ്ങിയ നിര്‍മ്മാണ വ്യവസായം പഞ്ചാബ് കേന്ദ്രീകരിച്ച് വളരെ മുന്നേറിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളായിരുന്നു ഇതിന്റെ നട്ടെല്ല്. കേരളം പോലെ തന്നെ പഞ്ചാബില്‍ തൊഴിലാളികളെ ലഭിക്കുക വിഷമകരമാണ്. നിര്‍മ്മാണ വ്യവസായം നിലനിന്നു പോയിരുന്നത് താരതമ്യേന കൂലി കുറവുള്ള അന്യസംസ്ഥാന തൊഴിലാളികളെ ആശ്രയിച്ചായിരുന്നു. മൂന്നു ലക്ഷം തൊഴിലാളികളാണ് ആണ് പഞ്ചാബില്‍ നിന്നും മടങ്ങുന്നത്. കൊറോണയ്ക്ക് ശേഷമുള്ള പഞ്ചാബിന്റെ വ്യവസായിക വളര്‍ച്ചയില്‍ തിരിച്ചടിയായി ഇത് മാറും.

പഞ്ചാബില്‍ 10 ലക്ഷം അന്യസംസ്ഥാന തൊഴിലാളികള്‍ ഉണ്ട്. സംസ്ഥാന സര്‍ക്കാര്‍ മടങ്ങിപ്പോകാന്‍ താല്പര്യമുള്ളവരോട് രജിസ്റ്റര്‍ ചെയ്യുവാന്‍ ആവശ്യപ്പെട്ടിരുന്നു. മൂന്നുലക്ഷത്തോളം പേര്‍ ഇതിനോടകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →