ന്യൂഡല്‍ഹി: കോവിഡ് 19 ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പട്ടിണി കിടക്കുന്നവര്‍ക്ക് ഇന്ത്യന്‍ റെയില്‍വേ സൗജന്യമായി വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതികളുടെ എണ്ണം ഇന്ന് 30 ലക്ഷം കടന്നു.
ആവശ്യക്കാര്‍ക്ക് പാകം ചെയ്ത ചൂട് ഭക്ഷണം എത്തിക്കാന്‍ 2020 മാര്‍ച്ച് 28 മുതല്‍ റെയില്‍വെ യുടെ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ പ്രയത്‌നിക്കുന്നു. ആകെ പാകം ചെയ്യുന്ന ഭക്ഷണം പേപ്പര്‍ പ്ലേറ്റുകളോടെ ഉച്ച സമയത്തും, ഭക്ഷണ പൊതികളായി രാത്രിയിലും വിതരണം ചെയ്യുന്നു. ഐ.ആര്‍.സി.ടി.സി കിച്ചനുകള്‍, റെയില്‍വേ സംരക്ഷണ സേന (ആര്‍.പി.എഫ്), എന്‍ ജി ഒ കള്‍ എന്നിവയാണ് ഈ സഹായത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും അതിനപ്പുറവും ഉള്ള ആവശ്യക്കാര്‍ക്കു ഭക്ഷണം വിതരണം ചെയ്യുന്നത് ഗവണ്‍മെന്റ് റെയില്‍വേ പോലീസ് (ജി.ആര്‍.പി), വിവിധ സോണുകളുടെ വാണിജ്യ വിഭാഗങ്ങള്‍, സംസ്ഥാന ഗവണ്‍മെന്റുകള്‍, ജില്ലാ ഭരണകൂടങ്ങള്‍, എന്‍ജിഓ കള്‍ എന്നിവയുടെ സഹായത്താലാണ് രാജ്യത്തെ 300 ഇടങ്ങളിലെ ഏകദേശം അന്‍പതിനായിരത്തിലധികം ആളുകള്‍ക്ക് ദിവസേന ആര്‍.പി.എഫ് ഭക്ഷണം നല്‍കി വരുന്നു. ബന്ധപ്പെട്ട രേഖ http:// https://pib.gov.in/PressReleasePage.aspx?PRID=1619639

