ലണ്ടന്‍ : ചന്ദ്രനില്‍നിന്ന് ഭൂമിയില്‍പതിച്ച ശിലാഖണ്ഡം ലേലത്തില്‍പോയത് 18 കോടിയിലധികം രൂപയ്ക്ക്. ലണ്ടനിലെ പ്രമുഖ ലേലവില്‍പന സ്ഥാപനമായ ക്രിസ്റ്റീസില്‍ നടന്ന സ്വകാര്യവില്‍പനയിലാണ് ചാന്ദ്രശിലയ്ക്ക് ഇത്രയും ഉയര്‍ന്ന തുക ലഭിച്ചത്. വ്യാഴാഴ്ച(ഏപ്രില്‍ 30) നടന്ന വില്‍പനയില്‍ രണ്ട് മില്യണ്‍ പൗണ്ട് (18,76,83,287 രൂപ) ലഭിച്ചു.
ഛിന്നഗ്രഹമോ വാല്‍നക്ഷത്രമോ ചന്ദ്രോപരിതലത്തില്‍ ശക്തിയായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് അടര്‍ന്ന് തെറിച്ചുവന്നതാണ് ഈ ശിലയെന്നാണ് നിഗമനം. NWA 12691 എന്നാണ് ഈ ശിലയ്ക്ക് ശാസ്ത്രലോകം നല്‍കിയിരിക്കുന്ന പേര്. ചന്ദ്രനില്‍നിന്ന് ഭൂമിയില്‍പതിച്ച അഞ്ചാമത്തെ വലിയ ശിലയായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. ചന്ദ്രനില്‍നിന്ന് 650 കിലോഗ്രാമോളം പാറക്കഷണങ്ങള്‍ ഇതുവരെ പല സന്ദര്‍ഭങ്ങളിലായി ഭൂമിയിലെത്തിയിട്ടുണ്ട്.
ചന്ദ്രനില്‍ നിന്ന് പതിച്ച കല്ലിന് 18 കോടിയിലധികം വില
