അമരാവതി: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ മാസവും പകുതി ശമ്പളം മാത്രമേ നല്‍കുകയുള്ളൂവെന്ന് ആന്ധ്രപ്രദേശ് സര്‍ക്കാര്‍. പെന്‍ഷനും പകുതിയായിരിക്കും നല്‍കുക. കഴിഞ്ഞ മാസവും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പകുതി ശമ്പളം മാത്രമാണ് നല്‍കിയിരുന്നത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിനുണ്ടായ അധിക സാമ്പത്തിക ബാധ്യതയുടെ പശ്ചാത്തലത്തിലാണ് നടപടി.
പ്രത്യേക ഉത്തരവിലൂടെ ആറ് ദിവസത്തെ ശമ്പളം പിടിക്കാനുള്ള കേരള സര്‍ക്കാരിന്റെ ഉത്തരവ് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഉത്തരവ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തു. സാമ്പത്തിക പ്രതിസന്ധി എന്ന് പറഞ്ഞ് ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അതിനാല്‍ ഉത്തരവ് രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്യുകയുമായിരുന്നു.