പ്രവാസികളുടെ സുരക്ഷയ്ക്കായി കേരള സര്‍ക്കാര്‍ കൈകൊണ്ട നടപടികളെ കേന്ദ്ര കാബിനറ്റ് സെക്രട്ടറി അഭിനന്ദിച്ചു

തിരുവനന്തപുരം ഏപ്രിൽ 26: കേന്ദ്ര കാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗ് ഉണ്ടായിരുന്നു.
പ്രവാസികളുടെ തിരിച്ചു വരവുമായി ബന്ധപ്പെട്ട് എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ചായിരുന്നു ചര്‍ച്ച. കേരളത്തിന്റെ ഇടപെടലുകളെ കേന്ദ്രം സംതൃപ്തിയോടെയാണ് കാണുന്നത്. പ്രവാസികളുടെ തിരിച്ചുവരലുമായി ബന്ധപ്പെട്ട് കേരളം നടത്തിയ ഇടപെടലുകള്‍ അഭിനന്ദാര്‍ഹമാണെന്ന് സെക്രട്ടറി പറഞ്ഞു. മറ്റു സംസ്ഥാനങ്ങള്‍ ഇതൊരു മാതൃകയാക്കണമെന്നും ഇത്തരം നടപടികള്‍ കൈക്കൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ ക്രിയാത്മകമായ ഇടപെടലുകള്‍ ഉണ്ടാകുമെന്നാണ് വിദേശകാര്യ സെക്രട്ടറി കേരളത്തിന്റെ ചീഫ് സെക്രട്ടറിയെ അറിയിച്ചിരിക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →