ന്യൂഡല്‍ഹി ഏപ്രിൽ 25: വ്യാപാര സ്ഥാപനങ്ങള്‍ക്കുള്ള ലോക്ക് ഡൗണ്‍ ഇളവുകളുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. ചെറിയ കടകള്‍ ഇന്നുമുതല്‍ പ്രവര്‍ത്തിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. ഹോട്ട്സ്‌പോട്ട് അല്ലാത്ത സ്ഥലങ്ങളില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാമെന്ന് ഉത്തരവില്‍ പറയുന്നു. മാളുകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയിട്ടില്ല.
അതേസമയം, മാസ്‌ക്, കയ്യുറകള്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ നിര്‍ബന്ധമാണെന്ന് ഉത്തരവില്‍ പറയുന്നു. വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഈ ഉത്തരവ് വലിയ ആശ്വാസമാണ്. ഈ ഷോപ്പുകളില്‍ 50 ശതമാനം ഉദ്യോഗസ്ഥരെ മാത്രമേ അനുവദിക്കുകയുള്ളു. ഹോട്ട്സ്പോട്ടുകള്‍ക്ക് ഇളവുകള്‍ ബാധകമല്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.
ശനിയാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കുന്ന കടകള്‍ താഴെപ്പറയുന്നവയാണ്.
- മുനിസിപ്പാലിറ്റിയുടേയും കോര്‍പ്പറേഷന്റേയും പരിധിക്കു പുറത്തുള്ളതും ഷോപ്‌സ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ടതുമായ കടകള്‍,
- സ്റ്റാന്‍ഡ് എലോണ്‍ ഷോപ്പ്. നയ്ബര്‍ഹുഡ് ഷോപ്പ്, റസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലെ കടകള്‍
- ബാര്‍ബര്‍ ഷോപ്പുകളും പാര്‍ലറുകളും
- മുനിസിപ്പല്‍ പരിധിയിലും കോര്‍പറേഷനുകളിലും ഒറ്റയ്ക്ക് പ്രവര്‍ത്തിക്കുന്ന കടകള്‍, റസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലെ കടകള്‍
- റൂറല്‍ പ്രദേശങ്ങളിലെ എല്ലാ കടകളും
- അര്‍ബണ്‍ മേഖലയില്‍ റസിഡന്‍ഷ്യല്‍ പ്രദേശങ്ങളോട് ചേര്‍ന്ന എല്ലാ കടകളും ഒറ്റയ്ക്ക് പ്രവര്‍ത്തിക്കുന്ന കടകളും
- മുനിസിപ്പല്‍ പരിധിക്കു പുറത്തുള്ള മാര്‍ക്കറ്റ് കോംപ്ലക്‌സുകള്‍
- താമസ സ്ഥലത്തിനോട് ചേര്‍ന്ന എല്ലാ കടകളും
പ്രവര്‍ത്തിക്കാന്‍ അനുവാദമില്ലാത്ത കടകള്‍
- മുനിസിപല്‍ പരിധിക്ക് പുറത്തുള്ള ചെറുതും വലുതുമായ മാളുകള്‍
- മുനിസിപല്‍ പരിധിക്കുള്ളിലുള്ള മാര്‍ക്കറ്റ് കോംപ്ലക്‌സുകള്‍, ചെറുതും വലുതുമായ മാളുകള്‍
- സിനിമ ഹാള്‍, ഷോപ്പിംഗ് കോംപ്ലക്‌സ്, ജിംനേഷ്യം, സ്‌പോര്‍ട്ട്‌സ് കോംപ്ലക്‌സ്, നീന്തല്‍ക്കുളങ്ങള്‍, പാര്‍ക്കുകള്‍, തിയറ്ററുകള്‍, ബാര്‍, ഓഡിറ്റോറിയം, അസംബ്ലി ഹാള്‍ എന്നിവ
- അര്‍ബണ്‍ മേഖലയിലെ മാര്‍ക്കറ്റ് കോംപ്ലക്‌സുകള്‍

