വാഷിങ്ടന്‍ : സൂര്യപ്രകാശം കൊറോണ വൈറസിനെ വേഗത്തില്‍ നശിപ്പിക്കുമെന്ന് യുഎസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍. പുതിയ ഗവേഷണത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം പുറത്തുവിട്ടത്. അള്‍ട്രാവയലറ്റ് രശ്മികള്‍ വൈറസുകളില്‍ വന്‍ ആഘാതം ഉണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ ശാസ്ത്രജ്ഞന്മാരുടെ കണ്ടെത്തല്‍. അതുകൊണ്ട് തന്നെ വൈറസിന്റെ വ്യാപനം തടയാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറിയിലെ ശാസ്ത്രസാങ്കേതിക ഉപദേഷ്ടാവ് വില്യം ബ്രയാന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചത്. അള്‍ട്രാവയലറ്റ് രശ്മികള്‍ക്ക് വൈറസിനെ നശിപ്പിക്കാനാവുമെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. എന്നാല്‍ എത്ര അളവാണ് ഇത്തരത്തില്‍ ആവശ്യമെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇത് സാധാരണ സൂര്യപ്രകാശത്തിന്റെ സമമാണോ എന്ന് കണ്ടെത്തിയിട്ടില്ല എന്നും ഗവേഷകര്‍ പ്രസിദ്ധീകരിക്കാത്തതിനാല്‍ ചര്‍ച്ച നടത്താനോ വ്യാഖ്യാനിക്കാനോ കഴിയില്ലന്നും യുഎസിലെ ടെക്‌സര്‍കന സര്‍വകലാശാല ജീവശാസ്ത്ര വിഭാഗം മേധാവി ബെഞ്ചമിന്‍ ന്യൂമാന്‍ പറഞ്ഞു.
